Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പള്ളി പെരുന്നാൾ ഗാനമേളയിൽ അയ്യപ്പഭക്തിഗാനം തടസ്സപ്പെടുത്താൻ ശ്രമം; പ്രകോപനമുണ്ടാക്കിയ ആളെ ഇറക്കിവിട്ട് വീണ്ടും ഗാനം ആലപിപ്പിച്ച് പള്ളിക്കമ്മിറ്റി

പള്ളി പെരുന്നാൾ ഗാനമേളയിൽ അയ്യപ്പഭക്തിഗാനം തടസ്സപ്പെടുത്താൻ ശ്രമം; പ്രകോപനമുണ്ടാക്കിയ ആളെ ഇറക്കിവിട്ട് വീണ്ടും ഗാനം ആലപിപ്പിച്ച് പള്ളിക്കമ്മിറ്റി

കോട്ടയം: ക്രിസ്തീയ ദേവാലയത്തിലെ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ അയ്യപ്പഭക്തിഗാനം തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ നാട്ടുകാരും പള്ളിക്കമ്മിറ്റി ഭാരവാഹികളും ചേർന്ന് വേദിയിൽനിന്ന് ഇറക്കിവിട്ടു. വർഗീയ പരാമർശങ്ങൾ നടത്തി പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കിയ ശേഷം, നിർത്തിവെച്ച അയ്യപ്പഭക്തിഗാനങ്ങൾ തന്നെ വീണ്ടും ആലപിക്കാൻ ഗാനമേള സംഘത്തോട് ആവശ്യപ്പെട്ടുകൊണ്ട് പള്ളിക്കമ്മിറ്റി മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വല മാതൃക തീർത്തു.

കോട്ടയം ജില്ലയിലെ പാലാ കിഴപ്പാറ ഗ്രിഗോറിയസ് പള്ളിയുടെ നൂറാം വാർഷികത്തോടും പെരുന്നാളിനോടും അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം അരങ്ങേറിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ആരംഭിച്ച ആഘോഷങ്ങളിൽ ആലപ്പുഴ റൈബാൻ ട്രൂപ്പാണ് ഗാനമേള അവതരിപ്പിച്ചത്.

പരിപാടിക്കിടെ ഗായകസംഘം 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന അയ്യപ്പഭക്തിഗാനം ആലപിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ഒരാൾ തടസ്സവുമായെത്തിയത്. വെള്ളവസ്ത്രം ധരിച്ചെത്തിയ ഇയാൾ വേദിയിലേക്ക് അതിക്രമിച്ചു കയറുകയും ക്രിസ്തീയ ദേവാലയ പരിസരത്ത് അയ്യപ്പഭക്തിഗാനം പാടേണ്ടതില്ലെന്ന് പറഞ്ഞ് വർഗീയ പരാമർശങ്ങൾ നടത്തുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സദസ്സിലുണ്ടായിരുന്നവരും പള്ളിക്കമ്മിറ്റി ഭാരവാഹികളും ഉടൻ ഇടപെട്ട് ഇയാളെ സ്റ്റേജിൽനിന്ന് പുറത്താക്കി.

സംഭവത്തിനിടെ നാട്ടുകാരും ഇയാളും തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായെങ്കിലും, പള്ളിക്കമ്മിറ്റിക്കാരും പ്രദേശവാസികളും ഇടപെട്ട് സ്ഥിതിഗതികൾ വേഗത്തിൽ ശാന്തമാക്കി. തുടർന്ന് വേദിയിലെത്തിയ പള്ളിക്കമ്മിറ്റി ഭാരവാഹികൾ നിർത്തിവെച്ച അതേ അയ്യപ്പഭക്തിഗാനം വീണ്ടും ആലപിക്കാൻ ഗായകസംഘത്തോട് ആവശ്യപ്പെട്ടു. ഭാരവാഹികളുടെ അഭ്യർത്ഥന മാനിച്ച് 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' ഉൾപ്പെടെയുള്ള അയ്യപ്പഭക്തിഗാനങ്ങൾ പള്ളിമുറ്റത്ത് വീണ്ടും ആലപിച്ച ശേഷമാണ് ഗാനമേള സമാപിച്ചത്. പ്രശ്‌നമുണ്ടാക്കിയ ആൾ പ്രദേശവാസിയല്ലെന്നും, സമാധാനവും മതേതരത്വവും നിലനിൽക്കുന്ന നാട്ടിൽ വർഗീയത കലർത്താനാണ് പുറത്തുനിന്നെത്തിയ ഇയാൾ ശ്രമിച്ചതെന്നും പള്ളിക്കമ്മിറ്റിക്കാരും നാട്ടുകാരും വ്യക്തമാക്കി.

Related articles

See all
Popular News

ഭിന്നശേഷിക്കാർക്കായി രാജ്യത്തിന് മാതൃകയാകുന്ന വൻപദ്ധതി ഡിസംബർ രണ്ടിന് പ്രഖ്യാപിക്കും: മുഖ്...

Popular News

ശബരിമല തീർഥാടകർക്ക് ഡിജിറ്റൽ കൈത്താങ്ങ്: 'ശരൺ' വെബ് ആപ്പുമായി തദ്ദേശവകുപ്പ്

Popular News

കായിക അക്കാദമികളുടെ കുടിശ്ശിക തീർക്കാൻ 9.10 കോടി രൂപ; അടിയന്തര അനുമതിയുമായി മുഖ്യമന്ത്രി

Popular News

ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കും; വിക്രമും ഭരതും ചിന്നക്കനാലിൽ, നി...

Save your stories

Sign in