Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കായിക അക്കാദമികളുടെ കുടിശ്ശിക തീർക്കാൻ 9.10 കോടി രൂപ; അടിയന്തര അനുമതിയുമായി മുഖ്യമന്ത്രി

കായിക അക്കാദമികളുടെ കുടിശ്ശിക തീർക്കാൻ 9.10 കോടി രൂപ; അടിയന്തര അനുമതിയുമായി മുഖ്യമന്ത്രി

സംസ്ഥാനത്തെ ജില്ലാ, കോളേജ്, സ്കൂൾ കായിക അക്കാദമികളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കുടിശ്ശികകൾ തീർക്കുന്നതിനായി കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന് 9.10 കോടി രൂപ അടിയന്തരമായി അനുവദിക്കാൻ മുഖ്യമന്ത്രി വി. ഡി. സതീശൻ അംഗീകാരം നൽകി. കായിക മന്ത്രി ഒ.ജെ. ജനീഷ് മുന്നോട്ടുവെച്ച ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം.

അനുവദിച്ച തുക കായികതാരങ്ങളുടെ ഭക്ഷണത്തിനും താമസത്തിനുമുള്ള കുടിശ്ശികകൾ നൽകുന്നതിനും ഹോസ്റ്റൽ വാടക, വൈദ്യുതി-വെള്ളം ബില്ലുകൾ എന്നിവ അടയ്ക്കുന്നതിനും ഉപയോഗിക്കും. കൂടാതെ പരിശീലകർ, പാചകത്തൊഴിലാളികൾ, വാർഡൻമാർ, സുരക്ഷാ അനുബന്ധ ജീവനക്കാരുടെ കുടിശ്ശിക വേതനവും അക്കാദമികളുടെ മറ്റ് അത്യാവശ്യ ചെലവുകളും ഇതിലൂടെ നികത്തും.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമായി കായികതാരങ്ങളുടെ പരിശീലനത്തിനോ അടിസ്ഥാന സൗകര്യങ്ങൾക്കോ യാതൊരു തടസ്സവും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലുള്ള കുടിശ്ശികകൾ എത്രയും വേഗം തീർപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

കായികതാരങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം പരിശീലനം തടസ്സമില്ലാതെ തുടരാനും യുവ കായികപ്രതിഭകളെ വളർത്തിയെടുക്കാൻ അനുയോജ്യമായ സാഹചര്യം ഒരുക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.



Related articles

See all
Popular News

ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കും; വിക്രമും ഭരതും ചിന്നക്കനാലിൽ, നി...

Popular News

ചക്കകൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞയും വിനോദസഞ്ചാര വിലക്കും; കുങ്കിയാനകൾ എത്തി

Popular News

സർക്കാർ ആശുപത്രികളിൽ ദിവസേന മിന്നൽ പരിശോധന; സേവനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ

Popular News

നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ക...

Save your stories

Sign in