Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഭിന്നശേഷിക്കാർക്കായി രാജ്യത്തിന് മാതൃകയാകുന്ന വൻപദ്ധതി ഡിസംബർ രണ്ടിന് പ്രഖ്യാപിക്കും: മുഖ്യമന്ത്രി

ഭിന്നശേഷിക്കാർക്കായി രാജ്യത്തിന് മാതൃകയാകുന്ന വൻപദ്ധതി ഡിസംബർ രണ്ടിന് പ്രഖ്യാപിക്കും: മുഖ്യമന്ത്രി

കോട്ടയം: രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വിധത്തിലുള്ള ബൃഹത്തായ ഭിന്നശേഷി ക്ഷേമപദ്ധതി ഡിസംബർ രണ്ടിന് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. രാജ്യത്തിന് തന്നെ മാതൃകയാകുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുക. തങ്ങളുടെ കാലശേഷം കുഞ്ഞുങ്ങളെ ആര് സംരക്ഷിക്കുമെന്ന ഭിന്നശേഷിക്കാരുടെ മാതാപിതാക്കളുടെ വലിയ ആശങ്കയ്ക്ക് പരിഹാരമായി, അവരുടെ കുഞ്ഞുങ്ങളെ സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന ഉറപ്പ് നൽകാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാന്നാനം ആശ്രമദേവാലയത്തിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറച്ചന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ 12-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എം.ഐ. സഭയുടെ ഇരുനൂറാം വാർഷികത്തിന്റെ ഭാഗമായി ഭവനരഹിതർക്കായി നിർമിക്കുന്ന സ്‌നേഹഭവനങ്ങളുടെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

ചടങ്ങിൽ മന്ത്രി മോൻസ് ജോസഫ് വിശുദ്ധ ചാവറ അനുസ്മരണ പ്രഭാഷണം നടത്തി. സി.എം.ഐ. സഭ പ്രയോർ ജനറൽ ഫാ. ഡോ. പോൾ ആച്ചാണ്ടി അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എം.പി., വികാരി ജനറൽ ഫാ. ബെന്നി നൽക്കര, തിരുവനന്തപുരം സെയ്‌ന്റ് ജോസഫ്‌സ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ഡോ. ടോമി കാട്ടാമ്പള്ളി, കെ.പി.സി.സി. ജനറൽ സെക്രട്ടറി ജോസഫ് വാഴയ്ക്കൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, മാന്നാനം ആശ്രമം പ്രിയോർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ, ഫാ. ടോം അറയ്ക്കൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.


Related articles

See all
Popular News

പള്ളി പെരുന്നാൾ ഗാനമേളയിൽ അയ്യപ്പഭക്തിഗാനം തടസ്സപ്പെടുത്താൻ ശ്രമം; പ്രകോപനമുണ്ടാക്കിയ ആളെ...

Popular News

ശബരിമല തീർഥാടകർക്ക് ഡിജിറ്റൽ കൈത്താങ്ങ്: 'ശരൺ' വെബ് ആപ്പുമായി തദ്ദേശവകുപ്പ്

Popular News

കായിക അക്കാദമികളുടെ കുടിശ്ശിക തീർക്കാൻ 9.10 കോടി രൂപ; അടിയന്തര അനുമതിയുമായി മുഖ്യമന്ത്രി

Popular News

ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കും; വിക്രമും ഭരതും ചിന്നക്കനാലിൽ, നി...

Save your stories

Sign in