Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോട്ടയം പാമ്പാടി ജ്വല്ലറിയിലെ മോഷണം; ബിജെപി പ്രവർത്തകന്‍ അറസ്റ്റില്‍

കോട്ടയം പാമ്പാടി ജ്വല്ലറിയിലെ മോഷണം; ബിജെപി പ്രവർത്തകന്‍ അറസ്റ്റില്‍
കോട്ടയം: പാമ്പാടിയിലെ ജ്വല്ലറിയിലെ മോഷണക്കേസിലെ പ്രതിയെ പോലീസ് പിടികൂടി. കൂട്ടിക്കൽ ടോപ്പ് സ്വദേശി അജീഷാണ് പാമ്പാടി പോലീസിന്‍റെ പിടിയിലായത്. ഇയാള്‍ ബിജെപി പ്രവർത്തകനാണ്. കഴിഞ്ഞമാസം 29-ാം തീയതി ആയിരുന്നു മോഷണം. പാമ്പാടിയിലെ ജ്വല്ലറിയിൽ മാല വാങ്ങാനെന്ന വ്യാജേന എത്തിയാണ് അജീഷ് സ്വർണ്ണം കവർന്നത്. മാല വാങ്ങാനാണെന്ന് പറഞ്ഞ് എത്തിയ ഇയാള്‍ക്ക് തെരഞ്ഞെടുക്കാനായി ജീവനക്കാർ സ്വർണ്ണ മാലകൾ നൽകിയിരുന്നു. എന്നാൽ ഉടമയുടെ ശ്രദ്ധ മാറിയ സമയത്ത് ഇയാൾ സ്വർണ്ണാഭരണങ്ങളുമായി സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു. പ്രതിയായ അജീഷ് ബിജെപി പ്രവർത്തകനാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ഇയാൾ. കുട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് ടോപ്പ് ഏഴാം വാർഡിലാണ് അജീഷ് മത്സരിച്ചത്.  ഇന്നലെ അജീഷിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോൾ ബിജെപി പ്രവർത്തകർ പോലീസ് വാഹനം തടഞ്ഞിരുന്നു. അതിനിടെ കറുകച്ചാലിലും സമാനമായ രീതിയിൽ മോഷണം നടത്തിയത് ഇയാളെന്ന് പോലീസ് അറിയിച്ചു.

Related articles

See all
Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി; സെപ്റ്റംബറിൽ കേരളത്തിന് റെക്ക...

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in