Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്ത്രീപീഡന പരാതിയിലെ പ്രതിക്ക് സ്വൈര്യവിഹാരം, ചോദ്യം ചെയ്തയാള്‍ക്ക് ജയില്‍; പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി യുവതി

സ്ത്രീപീഡന പരാതിയിലെ പ്രതിക്ക് സ്വൈര്യവിഹാരം, ചോദ്യം ചെയ്തയാള്‍ക്ക് ജയില്‍; പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി യുവതി
  കൊല്ലം : കൊല്ലത്ത് സ്ത്രീ പീഡന കേസിൽ പൊലീസ് വിചിത്ര നടപടി സ്വീകരിച്ചതായി പരാതി. യുവതിയെ ആക്രമിച്ച ആളെ അറസ്റ്റ് ചെയ്യാതെ, അതിക്രമം ചോദ്യം ചെയ്തയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതായാണ് പരാതി ഉയർന്നിരിക്കുന്നത്. ശക്തികുളങ്ങര പോലിസ് ഇരട്ടനീതി കാട്ടിയെന്ന പരാതിയുമായി യുവതി മുഖ്യമന്ത്രിയെ സമീപിച്ചു സഹപ്രവര്‍ത്തകയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ യുവതിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയാറായിട്ടുമില്ല. യുവതി പരാതി നല്‍കാന്‍ ഒരു ദിവസം വൈകിയെന്നാണ് പൊലിസിന്‍റെ വിചിത്ര ന്യായീകരണം. ഇക്കഴിഞ്ഞ ശനിയാഴ്ച കേരള പ്രവാസി അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ഹരിധരന്‍ എന്നയാള്‍ ഓഫീസിന് സമീപത്ത് വെച്ച്‌ തന്നെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. ബഹളം കേട്ട് ഓടിയെത്തിയ അനന്തുവും ഹരിധരനും തമ്മില്‍ വാക്കേറ്റമുണ്ടായി. തൊട്ടടുത്ത ദിവസം തന്നെ യുവതി ഹരിധരനെതിരെ പോലിസില്‍ പരാതിയും നല്‍കി. എന്നാല്‍ യുവതിയുടെ പരാതിയില്‍ ചെറുവിരല്‍ അനക്കാന്‍ ശക്തികുളങ്ങര പോലിസ് തയാറായിട്ടില്ല. അതേസമയം അതിക്രമം ചോദ്യം ചെയ്ത അനന്തുവിനെതിരേ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്ത് ഒരു ദിവസം റിമാന്‍ഡ് ചെയ്ത് ജയിലലടയ്ക്കുകയും ചെയ്തു.  

Related articles

See all
Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Save your stories

Sign in