Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Wayanad| താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍: ചെറു വാഹനങ്ങള്‍ക്ക് ഗതാഗതം പുനഃരാരംഭിച്ചു; ഉദ്യോഗസ്ഥര്‍ ഓണ്‍ലൈന്‍ യോഗം ചേരും

Wayanad| താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍: ചെറു വാഹനങ്ങള്‍ക്ക് ഗതാഗതം പുനഃരാരംഭിച്ചു; ഉദ്യോഗസ്ഥര്‍ ഓണ്‍ലൈന്‍ യോഗം ചേരും
വയനാട്: താമരശ്ശേരി ചുരത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രാഥമിക വിലയിരുത്തല്‍. നിലവില്‍ മഴ മാറിനില്‍ക്കുന്നതിനാല്‍ ചുരത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തിനു ശേഷം വലിയ വാഹനങ്ങള്‍ കടത്തിവിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹിന്‍കുമാര്‍ സിംഗ് അറിയിച്ചു. മഴ വീണ്ടും ശക്തമായാല്‍ ചുരം വീണ്ടും അടച്ചിടേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമായിരിക്കും വലിയ വാഹനങ്ങള്‍ കടത്തിവിടണോ എന്ന് തീരുമാനിക്കുക. ചുരത്തിലുണ്ടായത് പോസ്റ്റ് മണ്‍സൂണ്‍ ഇംപാക്ട് ആണെന്ന് മുന്‍ മണ്ണ് സംരക്ഷണ വിദഗ്ധന്‍ പി.യു. ദാസ് പറഞ്ഞു. ശക്തമായ മഴ ലഭിച്ചതിനെ തുടര്‍ന്ന് വെള്ളത്തോടൊപ്പം മണ്ണും കല്ലും ഒലിച്ചു നീങ്ങിയ പ്രതിഭാസമാണിത്. അടുത്ത മണ്‍സൂണിന് മുമ്പ് ചുരത്തില്‍ കൃത്യമായ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആളുകള്‍ കുറ്റ്യാടി ചുരം വഴിയും നാടുകാണി ചുരം വഴിയുമാണ് വയനാട്ടിലേക്ക് എത്തുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള യോഗത്തിനു ശേഷം വലിയ വാഹനങ്ങള്‍ കടത്തിവിടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Related articles

See all
Popular News

ആന്റോ അഗസ്റ്റിന്റെ വാദങ്ങള്‍ പൊളിയുന്നു; നാലുനില മന്ദിരം 'അനധികൃതം'; വാഴവറ്റയിലെ കൂറ്റന്‍...

Popular News

വിദേശമദ്യത്തിന്റെ ഉറവിടം കണ്ടെത്തണം; ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്...

Popular News

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും; മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

Popular News

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും തിരിച്ചടി; ഇടക്കാല ജാമ്യമില്ല, ജയിലിൽ തുടരും

Save your stories

Sign in