Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഉപരാഷ്ട്രപതിയുടെ കേരള സന്ദർശനത്തില്‍ എറണാകുളം എംഎൽഎ യെ അവഗണിച്ചു

ഉപരാഷ്ട്രപതിയുടെ കേരള സന്ദർശനത്തില്‍ എറണാകുളം എംഎൽഎ യെ അവഗണിച്ചു
കേരളം സന്ദർശനത്തിന് എത്തിയ ഉപരാഷ്ട്രപതിയെ സ്വീകരിക്കുന്ന ചടങ്ങില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധമറിയിച്ച് ടിജെ വിനോദ് എംഎല്‍എ.  എറണാകുളം എംഎൽഎ ആയ തന്നെ മാറ്റി നിർത്തിയത് തീർത്തും പ്രതിഷേധാർഹവും നിരുത്തരവാദിത്വവും പ്രോട്ടോകോൾ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു മുൻപ് രാഷ്ട്രപതിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടു കൊച്ചി നാവിക വിമാനത്താവളത്തിൽ എത്തിച്ചേരുന്ന വിശിഷ്ട അതിഥികളെ സ്വീകരിക്കുന്ന സംഘത്തിൽ നിന്നും  ടിജെ വിനോദ് എംഎല്‍എയെ  ഒഴിവാക്കിയിരുന്നു. തുടർച്ചയായി ഈ ഒഴിവാക്കലിന് പിന്നിൽ രാഷ്ട്രീയ നിഗൂഢതയുണ്ടോ എന്നു സംശയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഈ ഒഴിവാക്കലിനെതിരെയും നിയമസഭാ അംഗം എന്ന നിലയിൽ ലഭിക്കേണ്ട അവകാശം നിഷേധിച്ചതിനെതിരെയും നിയമസഭാ പ്രിവിലേജ് കമ്മിറ്റി ചെയർമാനും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ടെന്ന് ടിജെ വിനോദ് അറിയിച്ചു.

Related articles

See all
Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Popular News

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവി...

Popular News

മന്ത്രി അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കി: എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിനെ മാറ്റി

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി; കുറ്റപത്രം സമര്‍പ്പിക്കാന...

Save your stories

Sign in