Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ബ്രെക്‌സിറ്റ് കാലാവധി വീണ്ടും നീട്ടണം : ഡോണാൾഡ് ടസ്‌ക്കിന് തെരേസ മേയുടെ കത്ത്

ബ്രെക്‌സിറ്റ് കാലാവധി വീണ്ടും നീട്ടണം : ഡോണാൾഡ് ടസ്‌ക്കിന്  തെരേസ മേയുടെ കത്ത്
Theresa-May ബ്രെക്‌സിറ്റ് കാലാവധി വീണ്ടും നീട്ടണമെന്ന് ആവശ്യപ്പെട്ട് തെരേസ മേ യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്‍റ് ഡോണാൾഡ് ടസ്‌ക്കിന് കത്തയച്ചു. പാർലമെന്‍റിൽ കരാർ പാസാക്കി കിട്ടാനായി ജൂൺ 30 വരെ നീട്ടണമെന്നാണ് മേ ആവശ്യപ്പെട്ടത്. നിലവിലെ തീരുമാനപ്രകാരം ബ്രിട്ടൻ മെയ് 22ന് യൂറോപ്യൻ യൂണിയൻ വിടും. ഏപ്രിൽ 12ന് മുമ്പ് ബ്രെക്‌സിറ്റ് കരാർ പാർലമെന്‍റിൽ പാസാക്കാൻ കഴിയില്ല എന്നുറപ്പായതോടെയാണ് കൂടുതൽ സമയം ആവശ്യപ്പെട്ടത്. ഏപ്രിൽ 10ന് യൂറോപ്യൻ യൂണിയൻ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് ബ്രെക്‌സിറ്റ് കാലാവധി നീട്ടിക്കിട്ടാനാണ് മേ ശ്രമിക്കുന്നത്. മൂന്നുവട്ടം പരാജയപ്പെട്ട ബിൽ മെച്ചപ്പെടുത്താൻ സമയം വേണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂൺ 30ന് മുമ്ബ് തീരുമാനമുണ്ടാവുകയാണെങ്കിൽ അതിനു മുമ്ബുതന്നെ ഇയു വിടുമെന്നും മെയ് 22ന് മുമ്ബായി കരാറിൽ ഒത്തുതീർപ്പാകാൻ പരമാവധി ശ്രമിക്കുമെന്നുമാണ് മേ കത്തിൽ പറഞ്ഞിരിക്കുന്നത്. അതേസമയം, യൂറേപ്യൻ യൂണിയൻ 2020 മാർച്ച് വരെ ബ്രിട്ടന് സമയം നീട്ടീനൽകിയേക്കുമെന്ന് റിപ്പോർട്ടുണ്ട്.

Related articles

See all
Popular News

ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം: ബിഎൻപി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ നരൈലിൽ വ്യ...

Popular News

അമേരിക്കൻ അന്വേഷണ ഏജൻസിയെ വിറപ്പിച്ച് ഹാക്കർമാർ; എഫ്.ബി.ഐയുടെ നിർണായക ഡേറ്റാബേസ് ചോർത്തി

Popular News

ഫെഡറൽ റിസർവിനെതിരെ തുറന്നടിച്ച് ട്രംപ്; പലിശ നിരക്കിൽ ഇന്ത്യയെ മാതൃകയാക്കി വിമർശനം

Popular News

ട്രംപ് ഭരണകൂടത്തിന് വീണ്ടും തിരിച്ചടി: F-1 വിസ വിദ്യാർഥികളുടെ പ്രായോഗിക പരിശീലന അവസരങ്ങൾ (...

Save your stories

Sign in