Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസിറുദ്ദീന്‍ അന്തരിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസിറുദ്ദീന്‍ അന്തരിച്ചു
T-Nazaruddin   കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസിറുദ്ദീന്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് നസിറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1944 ഡിസംബർ 25ന് കോഴിക്കോട് കൂടാരപ്പുരയിൽ ടി.കെ മുഹമ്മദിന്‍റെയും അസ്മാബിയുടെയും മകനായാണ് ജനനം. 1980ൽ മലബാർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായാണ് സംഘടനാ പ്രവർത്തനത്തിന് തുടക്കമിട്ടത്. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ലാ പ്രസിഡന്‍റ് ആയി. 1985ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. ഭാര്യ: ജുബൈരിയ. മക്കള്‍: മുഹമ്മദ് മന്‍സൂര്‍ ടാംടണ്‍, എന്‍മോസ് ടാംടണ്‍, അഷ്റ ടാംടണ്‍, അയ്‌ന ടാംടണ്‍. ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് നടക്കും. നസിറുദ്ദീനോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി  അറിയിച്ചു.

Related articles

See all
Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി; സെപ്റ്റംബറിൽ കേരളത്തിന് റെക്ക...

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in