Trending
Browse

All sections

Watch

No business videos available

No Middle East videos available

World

ജപ്പാനിൽ ശക്തമായ ഭൂചലനം; വന്‍പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

ജപ്പാനിൽ ശക്തമായ ഭൂചലനം; വന്‍പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു
Japan-earthquake ജപ്പാനിൽ ശക്തമായ ഭൂചലനത്തെ തുടർന്ന് പുറപ്പെടുവിച്ചിരുന്ന സുനാമി മുന്നറിയിപ്പ് പിൻവലിച്ചു.  വന്‍ നാശനഷ്ടങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് സാങ്കേതികമായി പിന്‍വലിച്ചത്.  പടിഞ്ഞാറൻ തീരമായ യമഗാട്ടയിലാണ് റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തെ തുടർന്ന് സുനാമിയുണ്ടാകാൻ സാധ്യതയുണ്ടെന്നും തിരമാലകൾ 3.3 മീറ്റർ ഉയരാൻ സാധ്യതയുണ്ടെന്നും ജപ്പാൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സമുദ്രത്തിലെ 10 കിലോമീറ്റർ അടിയിലാണ് ഭൂചലനമുണ്ടായത്. മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ബുള്ളറ്റ് ട്രെയിനുകൾ റദ്ദാക്കുകയും കാഷിവസാകി-കാരിവ ആണവ വൈദ്യുത നിലയത്തിലെ ഏഴ് റിയാട്കറുകൾ അടയ്ക്കുകയും ചെയ്തു. ഇതുവരെ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നു ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2011 മാർച്ച് 11നാണ് ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂചലനവും സുനാമിയുമുണ്ടായത്. സുനാമിയിൽ ഫുക്കുഷിമ ആണവ നിലയം തകരുകയും ഏകദേശം 18000 പേർ കൊല്ലപ്പെടുകയും ചെയ്തു.

Related articles

See all
Popular News

ഫ്‌ലൈ ദുബായ് വിമാനത്തിലെ അക്രമണം: ഇറാന് പങ്കുണ്ടെങ്കില്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ട...

Popular News

എഐ ഏജന്റുകളുടെ അതിരുകടന്ന പ്രവർത്തനം: പുതിയ മോഡലുകളുടെ പരിശീലനം നിർത്തിവെച്ച് ഓപ്പൺ എഐ

Popular News

അക്രമത്തില്‍ പരിക്കേറ്റിട്ടും തളരാതെ പൊരുതി; 174 ജീവനുകള്‍ രക്ഷിച്ചു; ക്യാപ്റ്റന്‍ സ്മിത്...

Popular News

രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക സാന്നിധ്യത്തിന് അവസാനം: ഇറാഖില്‍നിന്ന് അമേരിക്കന്‍ സേന പൂര്‍...

Save your stories

Sign in