Trending
Browse

All sections

Watch

No business videos available

No Middle East videos available

India

സ്ഫോടകവസ്തുക്കളുമായി രണ്ട് ഭീകരര്‍ കൊല്‍ക്കത്തയില്‍ പിടിയില്‍

സ്ഫോടകവസ്തുക്കളുമായി രണ്ട് ഭീകരര്‍ കൊല്‍ക്കത്തയില്‍ പിടിയില്‍
Terrorists കൊല്‍ക്കത്ത: ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളുമായി രണ്ട് ഭീകരര്‍ മൂര്‍ഷിദാബാദില്‍ പിടിയിലായി. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും മൂര്‍ഷിദാബാദ് പൊലീസും ചേര്‍ന്നാണ് ഭീകരരെ പിടികൂടിയത്. പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടവരാണ് പിടിയിലായത്. ജമാഅത് ഉൽ മുജാഹിദീൻ ബം​ഗ്ലാദേശ് (JMB) എന്ന സംഘടനയിൽപ്പെട്ടവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇവരില്‍ നിന്നും ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. മൂര്‍ഷിദാബാദില്‍ ഭീകരര്‍ ഒളിവില്‍ താമസിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും മൂര്‍ഷിദാബാദ് പൊലീസിന്‍ളെ പ്രത്യേക ദൌത്യസംഘവും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ നീക്കത്തില്‍ ഇവരെ പിടികൂടുകയായിരുന്നു. മൊഷിബൂര്‍ റഹ്മാന്‍ ഏലിയാസ് ഫറൂഖ്, റൂഹുല്‍ അമീന്‍ ഏലിയാസ് സെയ്ഫുള്ള എന്നിവരാണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബോംബ് ആക്രണം നടത്തി കസ്റ്റഡിയിലുള്ള ഭീകരനെ മോചിപ്പിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും പോലീസ് അറിയിച്ചു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in