തൃശൂർ : കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്ക് കുരുക്ക് മുറുകുന്നു. രണ്ട് പ്രതികള്‍ ബിജെപി ഓഫീസില്‍ വന്നതായി മൊഴി. നേതാക്കള്‍ വിളിപ്പിച്ചത് പണത്തെക്കുറിച്ച് അറിയാനെന്നും പ്രതികളുടെ മൊഴി. ബിജെപി ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ്. ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റിനെയും മുഖ്യപ്രതികളിൽ ഒരാളായ രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയെയും ചോദ്യം ചെയ്യുന്നു.
കവർച്ചയ്ക്ക് ശേഷം പ്രതി ദീപക് ബിജെപി ഓഫീസിൽ എത്തിയ കാര്യത്തിൽ അനീഷ് കുമാറിൽ നിന്ന് വിശദീകരണം തേടും. ഇയാളെ ജില്ലാ നേതൃത്വം വിളിച്ചു വരുത്തിയതാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.
ബിജെപി ഓഫീസിലെ സിസിടിവി പ്രവർത്തിക്കാത്തതിനെ കുറിച്ചും ആരായും. കൂടാതെ, പണവുമായി വന്ന ധർമ്മരാജനും കൂട്ടാളികൾക്കും തൃശൂരിൽ മുറിയെടുത്ത് നൽകിയ കാര്യത്തിലും അന്വേഷണ സംഘം വ്യക്തത വരുത്തും.