Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മൂല്യനിർണയം : അധ്യാപകർക്ക് യാത്രാസൗകര്യം ഒരുക്കണം ; സർക്കാരിനോട് കെ.പി.എസ്.ടി.എ

മൂല്യനിർണയം : അധ്യാപകർക്ക് യാത്രാസൗകര്യം ഒരുക്കണം ; സർക്കാരിനോട് കെ.പി.എസ്.ടി.എ
തിരുവനന്തപുരം:  എസ്.എസ്.എൽ.സി പരീക്ഷകളുടെ മൂല്യനിർണയത്തിന് നിയോഗിക്കപ്പെട്ട അധ്യാപകർക്ക് മൂല്യനിർണയ കേന്ദ്രത്തിൽ എത്തുന്നതിനുള്ള വാഹന സൗകര്യം സർക്കാർ ഒരുക്കി നല്‍കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്ഡൗൺ ശക്തമായി നിൽക്കുന്ന, പൊതുഗതാഗതം ഇല്ലാത്ത സാഹചര്യത്തിൽ ദീർഘദൂരം യാത്ര ചെയ്ത് മൂല്യനിർണയ കേന്ദ്രത്തിൽ എത്തിച്ചേരാൻ അധ്യാപകർക്ക് കഴിയില്ല. എല്ലാ മൂല്യനിർണയ കേന്ദ്രങ്ങളിലും എല്ലാ വിഷയങ്ങളും മൂല്യനിർണയത്തിനില്ല. നൂറ് കിലോമീറ്ററിലധികം യാത്ര ചെയ്താൽ മാത്രമേ അധ്യാപകർക്ക് മൂല്യനിർണയ കേന്ദ്രങ്ങളിൽ എത്താൻ സാധിക്കുകയുള്ളൂ. ലോക്ഡൗൺ പിൻവലിച്ച്, പൊതുഗതാഗതം ആരംഭിച്ച ശേഷമേ, മൂല്യനിർണയം ആരംഭിക്കാവൂ എന്ന നിർദേശം പരിഗണിക്കാതെ തിടുക്കത്തിൽ മൂല്യനിർണയം നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും, അല്ലാത്തപക്ഷം ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ സർക്കാർ തയ്യാറാകണമെന്നും കെ.പി.എസ്.ടി.എ.സംസ്ഥാന പ്രസിഡൻ്റ് എം.സലാഹുദീനും ജനറൽ സെക്രട്ടറി സി.പ്രദീപും സർക്കാരിനോട് ആവശ്യപ്പെട്ടു. യാത്രാ സൗകര്യം ഇല്ലാത്തതിൻ്റെ പേരിൽ മൂല്യനിർണയ കേന്ദ്രത്തിൽ എത്തിച്ചേരാൻ കഴിയാത്ത അധ്യാപകർക്കെതിരെ ഒരു വിധ നടപടിയും സ്വീകരിക്കരുതെന്നും നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

Related articles

See all
Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

അട്ടപ്പാടിയില്‍ ശിശുമരണം തടയാൻ അടിയന്തര ആക്ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ്; കോട്ടത്തറ സർക്കാർ...

Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Popular News

മഹാരാജാസ് സംഘർഷം: ലക്ഷ്യം അലങ്കോലപ്പെടുത്തൽ മാത്രം; സി.പി.എം ശൈലി ഗുണകരമല്ലെന്ന് ഷാഫി പറമ്...

Save your stories

Sign in