Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സഭയില്‍ മാസ്‌ക് ധരിക്കാതെ ഷംസീർ ; ശാസിച്ച് സ്പീക്കർ

സഭയില്‍ മാസ്‌ക് ധരിക്കാതെ ഷംസീർ ; ശാസിച്ച് സ്പീക്കർ
തിരുവനന്തപുരം : നിയമസഭയില്‍ മാസ്‌ക് ധരിക്കാത്തതില്‍ എ.എന്‍ ഷംസീര്‍ എംഎല്‍എയെ ശാസിച്ച് സ്പീക്കര്‍ എം.ബി രാജേഷ്. ഷംസീര്‍ സഭയില്‍ മാസ്‌ക് ഉപേക്ഷിച്ചതായി തോന്നുന്നു എന്ന് സ്പീക്കര്‍  പറഞ്ഞു. സഭയില്‍ പലരും മാസ്‌ക് താടിയിലാണ് വെക്കുന്നതെന്നും സ്പീക്കര്‍ വിമര്‍ശിച്ചു. അടിയന്തരപ്രമേയ നോട്ടീസിന് മന്ത്രി മറുപടി പറയുന്നതിനിടെയാണ് സ്പീക്കര്‍  ഷംസീറിനെ ശാസിച്ചത്. അങ്ങ് തീരെ മാസ്‌ക് ഉപയോഗിക്കുന്നതായി കാണുന്നില്ല എന്ന് സ്പീക്കര്‍ പറഞ്ഞു. അതേസമയം ഇരുവരും തമ്മില്‍ നേരത്തെയും സഭയില്‍ കൊമ്പുകോർത്തിരുന്നു.  സംസാരിക്കുന്നതിനിടെ 15 മിനിറ്റായി എന്ന് സ്പീക്കർ ഓർമിപ്പിച്ചതാണ് ഷംസീറിനെ ചൊടിപ്പിച്ചത്.  'അല്ല, അത് നിങ്ങള്‍ അപ്പുറത്ത് കണ്ടില്ല..' എന്നായിരുന്നു ഷംസീറിന്റെ മറുപടി. സ്വയം നിയന്ത്രണം പാലിക്കണമെന്നാണ് പറഞ്ഞതെന്ന്  സ്പീക്കറും മറുപടി നല്‍കി. ഇതോടെ സ്പീക്കർക്കെതിരെ ഷംസീർ വീണ്ടും രംഗത്തെത്തി. ‘സ്പീക്കർ എന്ന് പറഞ്ഞാൽ അൺബയാസിഡായിട്ടുള്ള (പക്ഷപാതമില്ലാത്ത) ആളായിരിക്കണം’- ഷംസീർ പറഞ്ഞു.    

Related articles

See all
Popular News

സാംസ്‌കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ജീവിതം സമർപ്പിച്ച വ്യക്തിത്വം; സയ്യിദ് അലി ബാഫഖി...

Popular News

സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ, മദ്‌റസകൾക്ക് അവധി

Popular News

ക്ലിഫ് ഹൗസിൽ കോടിയുടെ നിർമ്മാണം വേണ്ട; അറ്റകുറ്റപ്പണി ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ...

Popular News

പ്രണയവുമായി ബന്ധപ്പെട്ട തർക്കമോ കൊലപാതകത്തിന് കാരണം?; 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നി...

Save your stories

Sign in