Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘ഇതൊരു രാഷ്ട്രീയ പുസ്തകമല്ല, വ്യക്തിപരമായ ഓർമക്കുറിപ്പ്’; ബിജെപി ആരോപണത്തിന് മറുപടിയുമായി സോണിയ ഗാന്ധി

‘ഇതൊരു രാഷ്ട്രീയ പുസ്തകമല്ല, വ്യക്തിപരമായ ഓർമക്കുറിപ്പ്’; ബിജെപി ആരോപണത്തിന് മറുപടിയുമായി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: പുറത്തിറങ്ങാനിരിക്കുന്ന തന്റെ ഓര്‍മക്കുറിപ്പ് ഒരു രാഷ്ട്രീയ പുസ്തകമല്ലെന്നും വ്യക്തിപരമായ അനുഭവങ്ങളുടെ തുറന്നുപറച്ചിലാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. തന്റെ കുടുംബത്തെയും ജീവിതാനുഭവങ്ങളെയും കുറിച്ചുള്ള സത്യസന്ധമായ വിവരങ്ങളാണ് പുസ്തകത്തിലുള്ളതെന്നും അവര്‍ വ്യക്തമാക്കി. 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന പുസ്തകം ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് സമൂഹമാധ്യമമായ എക്‌സിലൂടെ സോണിയ തന്റെ നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞദിവസം പുറത്തുവന്ന അഭിമുഖത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെക്കുറിച്ചും 1975-ലെ അടിയന്തരാവസ്ഥയെക്കുറിച്ചുമുള്ള സോണിയയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ബി.ജെ.പി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. തന്റെ കുടുംബത്തെക്കുറിച്ച് നിരവധി കാര്യങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും അവരുടെ വ്യക്തിത്വവും ജീവിതത്തിലെ ലക്ഷ്യങ്ങളും നേരിട്ട പോരാട്ടങ്ങളും പലപ്പോഴും കൃത്യമായി അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് സോണിയ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

താന്‍ അറിയുകയും സ്‌നേഹിക്കുകയും ചെയ്ത കുടുംബത്തെയും അവരുടെ മനുഷ്യസഹജമായ കുറവുകളെയും സത്യസന്ധമായി അവതരിപ്പിക്കാനാണ് പുസ്തകത്തിലൂടെ ആഗ്രഹിച്ചതെന്നും ഇതൊരു രാഷ്ട്രീയ പുസ്തകമല്ലെന്നും അവര്‍ എക്‌സില്‍ കുറിച്ചു.

Related articles

See all
Popular News

'റാലിക്കൊപ്പം ഷോപ്പിങ്ങും ആകാം'; ഡൽഹിയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കാൻ ആഹ്വാനവുമായി...

Popular News

ജനാധിപത്യം സംരക്ഷിക്കാൻ 'ജനകീയ കുറ്റവിചാരണ'; ഇന്ത്യ സഖ്യത്തിന്റെ രണ്ടാംഘട്ട പ്രതിഷേധത്തിന്...

Popular News

"വോട്ടവകാശം ജീവിക്കാനുള്ള അവകാശം"; ഡൽഹിയിലെ എസ്.ഐ.ആർ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനവുമായി ര...

Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Save your stories

Sign in