Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

NEW YORK SHOOTING| ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെയ്പ്പ്; പോലീസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കി

NEW YORK SHOOTING|  ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെയ്പ്പ്; പോലീസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കി
അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെയ്പ്പ്. മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ കോര്‍പറേറ്റ് ഓഫീസ് കെട്ടിടത്തിലുണ്ടായ വെടിവെപ്പില്‍ വെടിവെയ്പ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുള്‍പ്പടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ലാസ് വെഗാസ് സ്വദേശിയായ ഷെയ്ന്‍ തമുറ (27) ആണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6:30 ഓടെയാണ് പാര്‍ക്ക് അവന്യൂവിലെ 345-ാം നമ്പര്‍ കെട്ടിടത്തില്‍ വെടിവെപ്പ് നടന്നത്. ഈ കെട്ടിടത്തില്‍ പ്രധാന ധനകാര്യ സ്ഥാപനങ്ങളായ ബ്ലാക്ക്സ്റ്റോണ്‍, എന്‍എഫ്എല്‍ ആസ്ഥാനം എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ കമ്പനികളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെടിവെപ്പ് നടത്തുന്നതിന് മുന്‍പ് അക്രമി റൈഫിളും ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും ധരിച്ചാണ് കെട്ടിടത്തിലേക്ക് പ്രവേശിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കെട്ടിടത്തിന്റെ ലോബിയില്‍ വെടിവെപ്പ് ആരംഭിച്ച ഇയാള്‍, പിന്നീട് മുകളിലത്തെ നിലകളിലേക്കും വെടിയുതിര്‍ത്തു. 33-ാം നിലയില്‍ സ്വയം വെടിവെച്ച് മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. വെടിവയ്പ്പിനെ തുടര്‍ന്ന് ട്രാഫിക് ബ്ലോക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ന്യൂയോര്‍ക്ക് സിറ്റി എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. റോഡുകള്‍ അടച്ചിടാനും പൊതുഗതാഗതത്തിന് തടസ്സമുണ്ടാകാനും സാധ്യതയുണ്ട്. സംഭവസ്ഥലത്ത് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 'സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്, അക്രമിയെ കീഴ്‌പ്പെടുത്തി.' എന്ന് ന്യൂയോര്‍ക്ക് പോലീസ് കമ്മീഷണര്‍ അറിയിച്ചു. പ്രദേശത്തേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഗവര്‍ണര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.  

Related articles

See all
Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ അവസാന പോരാട്ടം നാളെ

Popular News

ബ്രസീൽ തിരഞ്ഞെടുപ്പിനെപ്പറ്റി പറയാൻ ശ്രമിച്ചു; മാറ്റിപ്പറഞ്ഞത് ഇന്ത്യയെന്ന്; ട്രംപിന് ട്രൂ...

Popular News

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; ഒപ്റ്റോജനറ്റിക്സ് കണ്ടെത്തലിന് മൂന്ന് ശാസ്ത്രജ്ഞർക്ക് പു...

Save your stories

Sign in