Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഫോർച്യൂണറിന് വെല്ലുവിളിയുമായി പുതിയ ബ്രാൻഡ്: 4 വമ്പൻ എസ്‌യുവികളുമായി ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് ഇന്ത്യയിലേക്ക്

ഫോർച്യൂണറിന് വെല്ലുവിളിയുമായി പുതിയ ബ്രാൻഡ്: 4 വമ്പൻ എസ്‌യുവികളുമായി ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് ഇന്ത്യയിലേക്ക്

ഇന്ത്യൻ വാഹന വിപണിയിലേക്ക് പുതിയൊരു എസ്‌യുവി ബ്രാൻഡ് കൂടി എത്തുന്നു. ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് ഡിസംബർ 4-ന് വിപണിയിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടൊയോട്ട ഫോർച്യൂണറിനോട് നേരിട്ട് മത്സരിക്കുന്ന ഒരു ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായിരിക്കും കമ്പനി ആദ്യം അവതരിപ്പിക്കുക. തുടർന്ന് ഇലക്ട്രിക്, ഹൈബ്രിഡ് വിഭാഗങ്ങളിലായി നാല് പുതിയ എസ്‌യുവികൾ കൂടി പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം. പ്രമുഖ ചൈനീസ് വാഹന നിർമാതാക്കളായ ചെറിയുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് വാഹനങ്ങൾ ഒരുങ്ങുന്നത്. മഹാരാഷ്ട്രയിലെ പ്ലാന്റിലായിരിക്കും ഇവയുടെ അസംബ്ലിങ് നടക്കുക.

കമ്പനിയുടെ ആദ്യ മോഡലായി എത്തുന്നത് 'ജെഎസ്ഡബ്ല്യു കോംബാറ്റ്' ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ 'ജെറ്റൂർ ടി2' അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ വാഹനത്തിന് ബോക്‌സി ഡിസൈനും പരുക്കൻ ലുക്കുമായിരിക്കും ഉണ്ടാകുക. 1.5 ലിറ്റർ ടർബോ പെട്രോൾ പ്ലഗ്-ഇൻ ഹൈബ്രിഡ് എൻജിനിൽ എത്തുന്ന ഈ വാഹനം 360 ബിഎച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കും. രണ്ടാമത്തെ മോഡലായ 'ചെറി ഐകാർ വി23' അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് എസ്‌യുവിയിൽ 15.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ അടക്കമുള്ള ആധുനിക ഫീച്ചറുകളുണ്ടാകും. വലിയ ബാറ്ററി പതിപ്പിന് ഒറ്റ ചാർജിൽ ഏകദേശം 510 കിലോമീറ്റർ വരെ റേഞ്ച് പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മാരുതി ഇ-വിറ്റാര, മഹീന്ദ്ര ബിഇ 6 എന്നിവർക്ക് എതിരാളിയായി 'ജെയ്കൂ ജെ5 ഇലക്ട്രിക്' എത്തിയേക്കും. പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ലെവൽ-2 എഡാസ് (ADAS) തുടങ്ങിയ ഫീച്ചറുകളുള്ള ഈ മോഡലിന് 400 മുതൽ 460 കി.മീ വരെ റേഞ്ച് ലഭിച്ചേക്കും. ഇതോടൊപ്പം 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും ചേരുന്ന 'ജെയ്കൂ ജെ5 സ്ട്രോങ് ഹൈബ്രിഡ്' പതിപ്പും വിപണിയിലെത്തിക്കും. വലിയ മുൻഗ്രില്ലും 224 ബിഎച്ച്പി കരുത്തും ഇതിന്റെ പ്രത്യേകതയായിരിക്കും.

ഇലക്ട്രിക്, ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് എന്നീ സാങ്കേതികവിദ്യകൾ ഒരേസമയം ലഭ്യമാക്കുന്നു എന്നതാണ് ജെഎസ്ഡബ്ല്യുവിന്റെ സവിശേഷത. വാഹനങ്ങളുടെ വില, കൃത്യമായ ലോഞ്ച് തീയതി, ഇന്ത്യൻ പതിപ്പുകളുടെ സവിശേഷതകൾ എന്നിവ കമ്പനി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. പ്രഖ്യാപനങ്ങൾ പുറത്തുവരുന്നതോടെ ഇന്ത്യൻ എസ്‌യുവി വിപണിയിലെ മത്സരം കൂടുതൽ കടുക്കും.

Related articles

See all
Popular News

ജപ്പാൻ ക്രാഷ് ടെസ്റ്റിലും തിളങ്ങി മാരുതി ഇ-വിറ്റാര; സുരക്ഷയിൽ 4 സ്റ്റാർ റേറ്റിങ്

Popular News

ഹീറോ വിഡയുടെ ലിമിറ്റഡ് എഡിഷൻ ഡർട്ട് ബൈക്ക് പുറത്തിറങ്ങി; നിർമ്മാണം 100 യൂണിറ്റുകൾ മാത്രം

Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

പറക്കും കാറുകളുടെ കാലം വിദൂരമല്ല; റോക്കറ്റ് സാങ്കേതികവിദ്യയുമായി ടെസ്ല റോഡ്സ്റ്റർ

Save your stories

Sign in