Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പ്രചരണത്തിനിടയിൽ വയോധികയ്ക്ക് നൽകിയ വാക്ക് പാലിച്ച് കൈപ്പമംഗലത്തെ യു.ഡി.എഫ് സ്‌ഥാനാർത്ഥി ശോഭ സുബിൻ

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പ്രചരണത്തിനിടയിൽ വയോധികയ്ക്ക് നൽകിയ വാക്ക് പാലിച്ച് കൈപ്പമംഗലത്തെ യു.ഡി.എഫ് സ്‌ഥാനാർത്ഥി ശോഭ സുബിൻ
ചെന്ത്രാപ്പിന്നി : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വയോധികയ്ക്ക് നൽകിയ വാക്ക് പാലിച്ച് കൈപ്പമംഗലത്തെ യു.ഡി.എഫ് സ്‌ഥാനാർത്ഥി ശോഭ സുബിൻ. വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിലാണ് ചെന്ത്രാപ്പിന്നി ചക്കുന്നികോളനിയിലെ ശാന്ത എന്ന വയോധികയുടെ അവസ്‌ഥ ശോഭ സുബിൻ അറിഞ്ഞത്. ഒറ്റമുറി വീട്ടിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യമില്ലാത്ത അവസ്‌ഥയിലാണ് ഇവർ കഴിഞ്ഞിരുന്നത്. സൗകര്യങ്ങളൊന്നുമില്ലാത്ത വീട്ടിൽ ഇവർ ഒറ്റയ്ക്കാണ് കഴിയുന്നത്. തെരഞ്ഞെടുപ്പിൽ താൻ ജയിച്ചാലും ഇല്ലെങ്കിലും അമ്മയുടെ ആവശ്യം സാധിച്ചു തരുമെന്ന ഉറപ്പ് കൊടുത്താണ് അന്ന് ശോഭ സുബിനും കോൺഗ്രസ് പ്രവർത്തകരും മടങ്ങിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ പിറ്റേ ദിവസം തന്നെ ശുചിമുറിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഉമറുൽ ഫാറൂഖ്, യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി സലിം ചാമക്കാല, ബൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് നാസർ ചാമക്കാല എന്നിവരും സന്നിഹിതരായിരുന്നു.

Related articles

See all
Popular News

നെടുമ്പാശേരി കൂപ്പർ അപകടം; നാല് പ്രതികളെയും വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു

Popular News

ചേരാനെല്ലൂർ വാഹനാപകടം: മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ,സർക്കാർ ഒപ്പമുണ്ടെന്ന...

Popular News

മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്; 6,939 കേസുകൾ, 2,034 ലൈസൻസു...

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Save your stories

Sign in