സഞ്ജുവിന്റെ ബാറ്റിംഗ് കവിത പോലെ സുന്ദരം; വാങ്കഡെയിലെ സെഞ്ചുറി നേട്ടത്തെ കവിതയിലൂടെ വാഴ്ത്തി ശശി തരൂർ

സഞ്ജു സാംസണിന്റെ കടുത്ത ആരാധകനായ ശശി തരൂർ എംപി, താരത്തിന്റെ തകർപ്പൻ പ്രകടനത്തെ അഭിനന്ദിച്ച് വീണ്ടും രംഗത്ത്. ഐപിഎല്ലിലെ 'എൽ-ക്ലാസിക്കോ' എന്നറിയപ്പെടുന്ന മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിംഗ്‌സ് പോരാട്ടത്തിൽ സഞ്ജു നേടിയ മിന്നും സെഞ്ചുറിയെ ഒരു കവിതയിലൂടെയാണ് തരൂർ വാഴ്ത്തിയത്. കരിയറിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സഞ്ജുവിനൊപ്പം ഉറച്ചുനിന്നിട്ടുള്ള തരൂർ, ഇത്തവണ സഞ്ജുവിന്റെ ബാറ്റിംഗിലെ ലാളിത്യത്തെയും താളാത്മകമായ ശൈലിയെയുമാണ് വരികളിലൂടെ വർണ്ണിച്ചത്.
വാങ്കഡെ സ്റ്റേഡിയത്തിലെ ഗാലറികളെ ആവേശത്തിലാഴ്ത്തിയ സഞ്ജുവിന്റെ ഇന്നിങ്സ് തരൂരിലെ കവിഹൃദയത്തെയും ഉണർത്തി. എക്സിലൂടെ (X) പങ്കുവെച്ച കുറിപ്പിൽ, സഞ്ജുവിന്റെ ബാറ്റിംഗ് സൗന്ദര്യം വാക്കുകൾക്ക് അപ്പുറമാണെന്ന് അദ്ദേഹം കുറിച്ചു. ദീർഘമായ പ്രസംഗങ്ങൾക്കോ കുറിപ്പുകൾക്കോ പകരം ആ ലാളിത്യത്തെ കവിതയിലൂടെ അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
ഈ സീസണിൽ സഞ്ജു നേടുന്ന രണ്ടാമത്തെ സെഞ്ചുറിയാണിത്. മുംബൈക്കെതിരെ വെറും 54 പന്തിൽ നിന്ന് ആറ് സിക്‌സറുകളുടെയും പത്ത് ഫോറുകളുടെയും അകമ്പടിയോടെ താരം പുറത്താകാതെ 101* റൺസ് അടിച്ചുകൂട്ടി. ഇതോടെ മുംബൈക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ ചെന്നൈ താരം എന്ന ചരിത്രനേട്ടവും സഞ്ജു സ്വന്തമാക്കി. ഐപിഎൽ കരിയറിലെ അഞ്ചാം സെഞ്ചുറി പൂർത്തിയാക്കിയ സഞ്ജു, 2018-ൽ ഷെയ്ൻ വാട്‌സണ് ശേഷം ഒരു സീസണിൽ രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ ചെന്നൈ താരം എന്ന റെക്കോർഡും തന്റെ പേരിൽ കുറിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.