Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ആ 'ഐ' സിപി(ഐ)എമ്മിലെ 'ഐ' ആണ് ; റഹീമിന്‍റെ വായടപ്പിച്ച് ഷാഫി ; കുറിപ്പ്

ആ 'ഐ' സിപി(ഐ)എമ്മിലെ 'ഐ' ആണ് ; റഹീമിന്‍റെ വായടപ്പിച്ച് ഷാഫി ; കുറിപ്പ്
  തിരുവനന്തപുരം:  ഐ ഫോണ്‍ വിവാദത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ വായടപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. റഹീമിന്‍റെ പോസ്റ്റില്‍ ചെറിയ ഒരു തിരുത്തുണ്ടെന്നും (ഐ)ഫോണ്‍ എന്നതിലെ ഐ, സിപി(ഐ) എമ്മിലെ ഐ എന്ന് തിരുത്തി വായിക്കണമെന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ ഐ ഫോണുമായി ബന്ധപ്പെട്ട് റഹീം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടായിരുന്നു ഷാഫി പറമ്പിലിന്‍റെ പരിഹാസം.
''ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം . (ഐ) ഫോൺ സി പി (ഐ) എം ലെ (ഐ).'' - ഐ ഫോണ്‍ എന്ന ഹാഷ് ടാഗോടെ ഷാഫി പറമ്പില്‍ കുറിച്ചു.
സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണില്‍ ഒന്ന് എവിടെയെന്ന ചോദ്യത്തിന് ഉത്തരമായതോടെയാണ് റഹീമിന്‍റെ പോസ്റ്റ് ഷാഫി പറമ്പില്‍ ഷെയർ ചെയ്തത്. പ്രതിപക്ഷ നേതാവിനെ ഉദ്ദേശിച്ചായിരുന്നു റഹീമിന്‍റെ പോസ്റ്റ്. എന്നാല്‍ പാർട്ടി സെക്രട്ടറിയായിരുന്നു കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ കൈവശമാണ് ഐ ഫോണ്‍ എന്ന കസ്റ്റംസ് കണ്ടെത്തലോടെ സകല വ്യാജപ്രചാരണവും പൊളിഞ്ഞു.   https://www.facebook.com/shafiparambilmla/photos/a.546202162083421/3886840801352857/

Related articles

See all
Popular News

'സര്‍ക്കാര്‍ ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്തം'; കെ.എസ്.എഫ്.ഡി.സി അധ്യക്ഷനായി പ്രേംകുമാര്‍ ചു...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Popular News

"ഡി.സി.സി ഓഫീസ് അക്രമം അപലപനീയം"; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രി...

Popular News

കായിക മന്ത്രി ഒ.ജെ. ജനീഷിനൊപ്പം മുഖ്യമന്ത്രിയെ സന്ദർശിച്ച് ഏഷ്യൻ ഗെയിംസ് വിജയികൾ; പൂർണ പിന...

Save your stories

Sign in