Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബൈക്ക് സുരക്ഷിതമല്ലെന്ന് കരുതി കെഎസ്ആർടിസിയില്‍ കയറി ; വീട്ടമ്മ ബസിനുള്ളില്‍ നേരിട്ടത് ലൈംഗീക അതിക്രമം

ബൈക്ക് സുരക്ഷിതമല്ലെന്ന് കരുതി കെഎസ്ആർടിസിയില്‍ കയറി ; വീട്ടമ്മ ബസിനുള്ളില്‍ നേരിട്ടത് ലൈംഗീക അതിക്രമം
തൃശൂർ : ബൈക്ക് യാത്ര സുരക്ഷിതമല്ലാത്തതിനാൽ കെഎസ്ആർടിസി ബസിൽ കയറിയ വീട്ടമ്മയ്ക്ക് നേരേ ലൈംഗീക അതിക്രമം.  കൊച്ചിയിൽ നിന്നു പെരിന്തൽമണ്ണയിലേക്ക് പോയ യാത്രക്കാരിക്കാണ് യാത്രക്കാരനിൽ നിന്നു ലൈംഗീക അതിക്രമം നേരിട്ടത്. ഇന്നലെ പുലർച്ചെ 12.30നു ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയ്ക്കു സമീപമാണു സംഭവം. അമ്മയും മകനും കൊച്ചിയിൽ നിന്നു ബൈക്കിൽ പോകാനാണ് ആലോചിച്ചിരുന്നതെങ്കിലും പിന്നീടു തീരുമാനം മാറ്റി. ബസിൽ അമ്മയെ കയറ്റിവിട്ട് മകൻ ബൈക്കിൽ പിന്നാലെ യാത്ര ചെയ്യുന്നുണ്ടായിരുന്നു. ചാലക്കുടി എത്തിയപ്പോൾ യാത്രക്കാരൻ ശല്യം തുടങ്ങി. പരാതിയെത്തുടർന്നു ടോൾപ്ലാസയിൽ കണ്ടക്ടർ ബസ് നിർത്തി സംഭവം ഹൈവേ പോലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. അമ്മയും മകനും പുതുക്കാട് സ്റ്റേഷനിലെത്തിയെങ്കിലും പരാതി എഴുതി നൽകാൻ തയാറായില്ല. ഇതോടെ ഇരുകൂട്ടരുടെയും വിവരങ്ങൾ ശേഖരിച്ചു ശല്യക്കാരനെ താക്കീതു ചെയ്തു വിട്ടയച്ചു.    

Related articles

See all
Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ....

Popular News

'ആരോപണങ്ങൾ വസ്തുതാവിരുദ്ധം', GNA വഴി വൈദ്യുതി വാങ്ങിയത് മറന്നോ?; പിണറായി സര്‍ക്കാരിന്റെ ജ...

Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Save your stories

Sign in