Trending
Browse

All sections

Watch

No business videos available

No Middle East videos available

World

ആഴ്ചയിൽ നാലു ദിവസം മാത്രം ജോലിയെന്ന വിപ്ലവ തീരുമാനവുമായി സന്ന മരിൻ

ആഴ്ചയിൽ നാലു ദിവസം മാത്രം ജോലിയെന്ന വിപ്ലവ തീരുമാനവുമായി സന്ന മരിൻ
ആഴ്ചയിൽ നാലു ദിവസം മാത്രം ജോലിയെന്ന വിപ്ലവ തീരുമാനവുമായി ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മരിൻ. ആറുമണിക്കൂർ വീതമുള്ള നാല് പ്രവൃത്തിദിനങ്ങളാണ് സന്ന മരിൻ നിർദ്ദേശിച്ചിരിക്കുന്നത്. ഇപ്പോൾ എട്ട് മണിക്കൂർ വീതമുള്ള അഞ്ച് പ്രവൃത്തിദിനങ്ങളാണ് ഫിൻലാൻഡിൽ ഉള്ളത്. ആറ് മണിക്കൂർ ദൈർഘ്യമുള്ള തൊഴിൽ സമയം പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്ത് നടപ്പിലാക്കാനാണ് സന്ന മരിന്റെ തീരുമാനം. ആറ് മണിക്കൂർ ദൈർഘ്യമുള്ള പ്രവൃത്തി ദിവസം ഇതിനകം ഫിൻലാൻഡിന്റെ അയൽരാജ്യമായ സ്വീഡനിൽ നടപ്പാക്കിയിരുന്നു. ഇത് നടപ്പാക്കി രണ്ട് വർഷത്തിനു ശേഷം, ജീവനക്കാർ സന്തോഷവതികളും ആരോഗ്യമുള്ളവരും കൂടുതൽ ഉത്പാദനക്ഷമതയുള്ളവരുമായിരുന്നുവെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിൻലാൻഡിലും ഇത് നടപ്പാക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന. 34ാം വയസിലാണ് ഫിൻലൻഡിന്റെ പ്രധാനമന്ത്രി പദത്തിൽ സന്ന മരിൻ എത്തിയത്. ഡിസംബർ 9നാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധിയായ സന്നയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. നേരത്തെ ആരോഗ്യമന്ത്രിയായിരുന്നു സന്ന. വിശ്വാസവോട്ടിൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് അന്ററി റിന്നെ പരാജയപ്പെട്ടതിനെ തുടർന്ന് രാജിവെച്ചതിനെ തുടർന്നാണ് സന്ന അധികാരത്തിലേറുന്നത്.

Related articles

See all
Popular News

ഫ്‌ലൈ ദുബായ് വിമാനത്തിലെ അക്രമണം: ഇറാന് പങ്കുണ്ടെങ്കില്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ട...

Popular News

എഐ ഏജന്റുകളുടെ അതിരുകടന്ന പ്രവർത്തനം: പുതിയ മോഡലുകളുടെ പരിശീലനം നിർത്തിവെച്ച് ഓപ്പൺ എഐ

Popular News

അക്രമത്തില്‍ പരിക്കേറ്റിട്ടും തളരാതെ പൊരുതി; 174 ജീവനുകള്‍ രക്ഷിച്ചു; ക്യാപ്റ്റന്‍ സ്മിത്...

Popular News

രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക സാന്നിധ്യത്തിന് അവസാനം: ഇറാഖില്‍നിന്ന് അമേരിക്കന്‍ സേന പൂര്‍...

Save your stories

Sign in