Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന് യു.ഡി.എഫ്

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് വസ്തു ഉടമയില്‍ നിന്ന് പണം ആവശ്യപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി യു.ഡി.എഫ്. കൗണ്‍സിലര്‍ വസ്തു ഉടമയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് തികച്ചും ഗൗരവമുള്ള വിഷയമാണെന്നും ഇത്തരത്തിലുള്ള പ്രവണതകള്‍ ധാര്‍മികമായോ നിയമപരമായോ അംഗീകരിക്കാന്‍ കഴിയില്ലെന്നും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.എസ്. ശബരീനാഥന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട്, 1988-ലെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് വിജിലന്‍സ് മേധാവിയെ സമീപിക്കുമെന്നും യു.ഡി.എഫ് അറിയിച്ചു. അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കൗണ്‍സിലര്‍ സ്ഥാനം അടിയന്തരമായി രാജി വെച്ച് അജിന്‍ അന്വേഷണത്തെ നേരിടണമെന്നും കെ.എസ്. ശബരീനാഥന്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

ഇത് വ്യക്തമായ അഴിമതിയല്ലേ?: ഉദ്യോഗസ്ഥ പിഴവെന്ന് ന്യായീകരിക്കാനാകില്ല: പിഎസ്സിക്ക് ഹൈക്കോട...

Popular News

സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടി ഷീ സ്‌കൂട്ടറുകള്‍: പദ്ധതി 100 ദിനത്തില്‍ യാഥാര്‍ത്ഥ്യമ...

Save your stories

Sign in