Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

അക്രമത്തില്‍ പരിക്കേറ്റിട്ടും തളരാതെ പൊരുതി; 174 ജീവനുകള്‍ രക്ഷിച്ചു; ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന് നെതന്യാഹുവിന്റെ ബിഗ് സല്യൂട്ട്

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് നെതന്യാഹു ക്യാപ്റ്റന്‍ സ്മിത് മച്ഛാറിനെ 'യഥാര്‍ത്ഥ നായകന്‍' എന്ന് വിശേഷിപ്പിച്ചത്.

അക്രമത്തില്‍ പരിക്കേറ്റിട്ടും തളരാതെ പൊരുതി; 174 ജീവനുകള്‍ രക്ഷിച്ചു; ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന് നെതന്യാഹുവിന്റെ ബിഗ് സല്യൂട്ട്

ടെല്‍ അവീവ്: ദുബായില്‍ നിന്ന് ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്‌ലൈ ദുബായ് വിമാനത്തില്‍ നടന്ന അട്ടിമറി ശ്രമം പരാജയപ്പെടുത്തി 174 യാത്രക്കാരുടെ ജീവന്‍ കാത്ത ഇന്ത്യന്‍ പൈലറ്റിന് ആദരം. ഗുരുതരമായി പരിക്കേറ്റിട്ടും അസാമാന്യ ധൈര്യത്തോടെ പോരാടിയ ക്യാപ്റ്റന്‍ സ്മിത് മച്ഛാറിനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ട് അഭിനന്ദിച്ചു.

നാടകീയ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ സൗദി അറേബ്യയിലെ തബൂക്കിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനത്തിലെ ഒമാന്‍ പൗരനായ സഹപൈലറ്റ്, ക്യാപ്റ്റന്‍ സ്മിത് മച്ഛാറിനെ ആക്രമിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വിമാനം ഇടിച്ചിറക്കി ആത്മഹത്യ ചെയ്യാനായിരുന്നു സഹപൈലറ്റിന്റെ ശ്രമമെന്ന് യാത്രക്കാര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് അക്രമിയായ പൈലറ്റിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിനുശേഷം വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി തബൂക്കില്‍ ലാന്‍ഡ് ചെയ്യിച്ചതോടെയാണ് വലിയൊരു ദുരന്തം ഒഴിവായത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് നെതന്യാഹു ക്യാപ്റ്റന്‍ സ്മിത് മച്ഛാറിനെ 'യഥാര്‍ത്ഥ നായകന്‍' എന്ന് വിശേഷിപ്പിച്ചത്. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രത്യാശിച്ച നെതന്യാഹുവിന് പുറമെ, സൈപ്രസിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസറും ഇന്ത്യന്‍ പൈലറ്റിന്റെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിനെ പ്രശംസിച്ചു.

ബോയിങ് 737 വിമാനങ്ങള്‍ പറത്തുന്നതില്‍ 13 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള പരിചയസമ്പന്നനായ പൈലറ്റാണ് ക്യാപ്റ്റന്‍ സ്മിത് മച്ഛാര്‍. 9,750-ലധികം മണിക്കൂറുകള്‍ വിമാനം പറത്തിയ പരിചയസമ്പത്തുള്ള അദ്ദേഹം മുന്‍പ് 10 വര്‍ഷത്തോളം സ്പൈസ്ജെറ്റില്‍ സീനിയര്‍ കമാന്‍ഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022 ജൂണിലാണ് അദ്ദേഹം ഫ്‌ലൈദുബായില്‍ ക്യാപ്റ്റനായി ചുമതലയേറ്റത്.

Related articles

See all
Popular News

അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമ്മിക്കാൻ എസ്സാർ ഗ്രൂപ്പ്; 1800 കോടി ഡോളറിന്...

Popular News

നേപ്പാളിൽ വൻ ഹിമപാതം: ഹിംലംഗ് ഹിമാൽ ബേസ് ക്യാമ്പിൽ ടെന്റുകൾക്ക് മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞ...

Popular News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി; താരങ്ങളുടെ പ്രതിഫലം 25% വെട്ടിക്കുറ...

Popular News

ഇറാൻ യുദ്ധത്തിന് അമേരിക്കയുടെ ചെലവ് കുതിക്കുന്നു; 43.6 ബില്യൺ ഡോളർ പിന്നിട്ടു

Save your stories

Sign in