Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'സര്‍ക്കാര്‍ സഹായിക്കുമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു'; ഡി.വൈ.എസ്.പി കൊലപ്പെടുത്തിയ സനല്‍ കുമാറിന്റെ ഭാര്യ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിനൊരുങ്ങുന്നു

'സര്‍ക്കാര്‍ സഹായിക്കുമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു'; ഡി.വൈ.എസ്.പി കൊലപ്പെടുത്തിയ സനല്‍ കുമാറിന്റെ ഭാര്യ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിനൊരുങ്ങുന്നു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തും. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരവും ജോലിയും ലഭിക്കാതായതോടെയാണ് ഈ നിര്‍ദ്ധന കുടുംബം നീതിക്കുവേണ്ടി തെരുവിലേക്കിറങ്ങുന്നത്. നഷ്ടപരിഹാരവും ജോലിയും കിട്ടുവരെ സമരം ചെയ്യുമെന്ന് വിജി പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമരം. മന്ത്രിമാര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് വിജി പറഞ്ഞു. വീട് പണിയാനെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ സനല്‍കുമാറിന്റെ വീട് ജപ്തി ഭീഷണിയിലാണ്. വീട് പണിയാനായി സനലിന്റെ അച്ഛന്‍ ഗവണ്‍മെന്റ് പ്രസില്‍ ജോലി ചെയ്യവേ എടുത്ത ഏഴ് ലക്ഷം രൂപ പലിശ കയറി വലിയ തുകയായി. പെന്‍ഷനാവുന്ന ദിനം അച്ഛന്‍ ആത്മഹത്യ ചെയ്തു. അടവ് മുടങ്ങാതിരിക്കാന്‍ വെണ്‍പകര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് സനല്‍ പിന്നെയും 50000 രൂപ കടമെടുത്തിരുന്നു. സനല്‍ പോയതോടെ കുഞ്ഞുങ്ങളും സനലിന്റെ അമ്മയും മാത്രമാണ് വിജിക്കൊപ്പം വീട്ടിലുള്ളത്. അടവ് മുടങ്ങിയതോടെ റവന്യൂ റിക്കവറി നോട്ടീസും വീട്ടിലേക്കെത്തി. സനലിന്റെ ഓര്‍മ നിലനില്‍ക്കുന്ന വീട്ടില്‍ നിന്ന് ഇറങ്ങാതിരിക്കാന്‍ സഹായം തേടുകയാണ് വിജി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Latest News

മോദി ധ്യാനത്തിലാണ്; ധ്യാനമോ പത്രസമ്മേളനമോ എന്ന് സോഷ്യല്‍ മീഡിയ; ചിരി പടര്‍ത്തി മോദിയുടെ 'ഡ...

Save your stories

Sign in