Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശമ്പളമില്ലാതെ കെഎസ്ആർടിസി ജീവനക്കാർ ; 80 കോടിയുടെ സഹായ ധനാഭ്യർത്ഥന

ശമ്പളമില്ലാതെ കെഎസ്ആർടിസി ജീവനക്കാർ ; 80 കോടിയുടെ  സഹായ ധനാഭ്യർത്ഥന
തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പളവിതരണം മുടങ്ങി. ബജറ്റിൽ അനുവദിച്ച സാമ്പത്തികസഹായം പൂർണമായും തീർന്നതിനാൽ അധിക സാമ്പത്തിക സഹായം അഭ്യർഥിച്ചിട്ടുണ്ട്. സർക്കാർ സഹായധനം കിട്ടിയാൽമാത്രമേ കഴിഞ്ഞമാസത്തെ ശമ്പളം നൽകാൻ കഴിയൂ. 80 കോടി രൂപയാണ് ശമ്പളത്തിനുവേണ്ടത്. 13-നുശേഷമേ ശമ്പളവിതരണം ഉണ്ടാകൂവെന്നാണ് വിവരം. 2500 ബസുകൾമാത്രമാണ് നിരത്തിലുള്ളത്. ഇതിൽനിന്നുള്ള വരുമാനംകൊണ്ട് ശമ്പളം നൽകാൻ കഴിയില്ല. അധികവരുമാനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതികളെല്ലാം വിവിധ കാരണങ്ങളാൽ മുടങ്ങി. ദീർഘദൂര ബസുകൾക്കായുള്ള പ്രത്യേക കമ്പനി തൊഴിലാളി സംഘടനകളുടെ എതിർപ്പുകാരണം നടപ്പായില്ല. ടിക്കറ്റേതരവരുമാനം കൂട്ടുന്നതിനായി കെട്ടിടങ്ങൾ ബെവ്‌കോയ്ക്ക് വാടകയ്ക്ക് കൊടുക്കാനുള്ള നീക്കവും വിവാദത്തിൽ കുടുങ്ങി.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in