Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സജ്ജന്‍കുമാര്‍ രാജിവെച്ചു; 31ന് മുമ്പ് കീഴടങ്ങും

സജ്ജന്‍കുമാര്‍ രാജിവെച്ചു; 31ന് മുമ്പ് കീഴടങ്ങും
ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സജ്ജന്‍ കുമാര്‍ രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് രാജിക്കത്ത് നല്‍കി. 1984-ലെ സിഖ്വിരുദ്ധ കലാപക്കേസില്‍ സജ്ജന്‍കുമാറിന് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച സാഹചര്യത്തിലാണ് രാജി. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം കോളനിക്കടുത്ത് രാജ്നഗര്‍ പാര്‍ട്ട് ഒന്നില്‍ നടന്ന സിഖ് വിരുദ്ധ കാലപത്തിലും പാര്‍ട്ട് രണ്ടിലെ ഗുരുദ്വാര കത്തിക്കലുമായി ബന്ധപ്പെട്ട കേസിലാണ് 73-കാരനായ സജ്ജന്‍കുമാറിന് ശിക്ഷ വിധിച്ചത്. സജ്ജന്‍കുമാറും മറ്റ് അഞ്ചുപ്രതികളും ഈമാസം 31-നകം കീഴടങ്ങണമെന്നും ഡല്‍ഹി നഗരം വിട്ടുപോകരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2010 മുതലാണ് സജ്ജന്‍ കുമാര്‍ വിചാരണ നേരിട്ടത്. 1970-കളുടെ അവസാനം മുതല്‍ ഡല്‍ഹി രാഷ്ട്രീയത്തില്‍ സജീവ സന്നിദ്ധ്യമായിരുന്നു സജ്ജന്‍കുമാര്‍. 1977-ല്‍ ഡല്‍ഹി കൗണ്‍സിലറായിട്ടായിരുന്നു പൊതുരംഗത്തെ തുടക്കം. 2004-ല്‍ പാര്‍ലമെന്റംഗമായി. സിഖ് വിരുദ്ധ കലാപക്കേസില്‍ 2010 മുതലാണ് ഇദ്ദേഹം വിചാരണ നേരിട്ടത്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

കാണാതായ ഏഴു വയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം; തമിഴ്നാട്ടില്‍ വിവാദം

Popular News

'അന്ന് നായികയാകേണ്ടിയിരുന്നത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ'; 20 വര്‍ഷം മുന്‍പ് മുടങ...

Save your stories

Sign in