Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാണാതായ ഏഴു വയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം; തമിഴ്നാട്ടില്‍ വിവാദം

കാണാതായ ഏഴു വയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം; തമിഴ്നാട്ടില്‍ വിവാദം

വിഴുപ്പുറം: കാണാതായ ഏഴു വയസുകാരിയെ കണ്ടെത്തുന്നതിനായി തമിഴ്നാട്ടിലെ വിഴുപ്പുറം പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം നടത്തിയത് വിവാദമാകുന്നു. ഒക്ടോബര്‍ 12-ന് കാണാതായ ഹേമാവതി എന്ന പെണ്‍കുട്ടിയെക്കുറിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് സ്റ്റേഷനകത്ത് പൂജ നടത്തിയത്.

മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ രാവിലെയാണ് കാണാതായത്. കേസന്വേഷണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയതോടെയാണ് സമ്മര്‍ദ്ദത്തിലായ ഉദ്യോഗസ്ഥര്‍ ഹോമം നടത്താന്‍ തീരുമാനിച്ചത്. എസ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന പൂജയില്‍ കാണാതായ കുട്ടിയുടെ ബന്ധുക്കളും പങ്കെടുത്തിരുന്നു.

സ്റ്റേഷനുള്ളില്‍ പൂജ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വലിയ ചര്‍ച്ചയായത്. ശാസ്ത്രീയമായ രീതിയില്‍ കുറ്റാന്വേഷണം നടത്തേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ സ്റ്റേഷനില്‍ പൂജയ്ക്ക് നേതൃത്വം നല്‍കിയതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

'അന്ന് നായികയാകേണ്ടിയിരുന്നത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ'; 20 വര്‍ഷം മുന്‍പ് മുടങ...

Popular News

എഐ ഉപയോഗിച്ച് അഗ്നിവീർ പോർട്ടലിൽ നിന്ന് വിവരങ്ങൾ ചോർത്തി; ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമിച്ച...

Save your stories

Sign in