Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'പാണക്കാട് കുടുംബത്തിലെ മേസ്തിരിപ്പണി ആരെയും ഏല്‍പ്പിച്ചിട്ടില്ല' ; ജലീലിന് സാദിഖലി തങ്ങളുടെ മറുപടി

'പാണക്കാട് കുടുംബത്തിലെ മേസ്തിരിപ്പണി ആരെയും ഏല്‍പ്പിച്ചിട്ടില്ല' ; ജലീലിന് സാദിഖലി തങ്ങളുടെ മറുപടി
മലപ്പുറം : കെ.ടി ജലീലിന് സാദിഖലി തങ്ങളുടെ മറുപടി. പാണക്കാട് കുടുംബത്തിന്‍റെ മേസ്തിരിപ്പണി ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്ന് അദ്ദേഹം  പറഞ്ഞു. കെ.ടി ജലീലിന്റെ ഭീഷണി പേടിക്കുന്ന പാര്‍ട്ടിയല്ല മുസ്‍ലിം ലീഗെന്ന് ഇ.ടി. മുഹമ്മദ് ബഷീറും പറഞ്ഞു. മുഈനലി തങ്ങളുടെ നടപടി കുടുംബത്തിന്‍റെ പാരമ്പര്യത്തിന് ചേര്‍ന്നതായില്ലെന്നും മുസ്‌‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കുടുംബത്തിന്‍റെ കീഴ്‌‌വഴക്കം മുഈനലി ലംഘിച്ചു. അത് തെറ്റാണെന്ന് മുഈനലിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനം ശരിയായില്ലെന്ന് സാദിഖലി തങ്ങള്‍ തുറന്നുപറഞ്ഞു. നടപടിക്കാര്യം ഹൈദരലി തങ്ങള്‍ പ്രഖ്യാപിക്കും. അദ്ദേഹത്തെ യോഗത്തിന്‍റെ വിലയിരുത്തല്‍ ധരിപ്പിക്കും. കുടുംബവുമായി ബന്ധപ്പെട്ട വിഷയമായത് കൊണ്ടാണ് ഇക്കാര്യം ഈ വിധത്തില്‍ ചര്‍ച്ച ചെയ്തു. പ്രസ്താവന പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്നതാണ്. ലീഗില്‍ ഒരു വിഭാഗീയതയുമില്ല. കെടി ജലീലിന്‍റെ ഭീഷണിയെ ഭയപ്പെടുന്നില്ല. ലീഗില്‍ ജനാധിപത്യപരമായ ചര്‍ച്ചകളാണ് നടക്കുന്നത്. അതേസമയം വാര്‍ത്താസമ്മേളനം അലങ്കോലമാക്കിയ റാഫി പുതിയകടവിനെ സസ്പെന്‍ഡ് ചെയ്തു.    

Related articles

See all
Popular News

സാംസ്‌കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ജീവിതം സമർപ്പിച്ച വ്യക്തിത്വം; സയ്യിദ് അലി ബാഫഖി...

Popular News

സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ, മദ്‌റസകൾക്ക് അവധി

Popular News

ക്ലിഫ് ഹൗസിൽ കോടിയുടെ നിർമ്മാണം വേണ്ട; അറ്റകുറ്റപ്പണി ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ...

Popular News

പ്രണയവുമായി ബന്ധപ്പെട്ട തർക്കമോ കൊലപാതകത്തിന് കാരണം?; 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നി...

Save your stories

Sign in