Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പ്രതിപക്ഷ പ്രതിഷേധം : നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധം : നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു
ശബരിമല വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിന് മുന്നില്‍ നിയമസഭ ഇന്നും തടസ്സപ്പെട്ടു. സഭ സമ്മേളനം തുടങ്ങിയ ഉടന്‍ തന്നെ സഭ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. എന്നാല്‍ പിന്നീട് പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍  തന്‍റെ പ്രസംഗത്തില്‍ പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചതായിരുന്നു ബഹളത്തിന് തുടക്കം. പ്രതിപക്ഷ നേതാവിന് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേയ്ക്ക് ഇറങ്ങി മുദ്രാവാക്യം വിളിച്ചു. പിന്നീട് ഭരണപക്ഷാംഗങ്ങളും നടുത്തളത്തില്‍ ഇറങ്ങിയതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പോര് നേര്‍ക്ക്നേര്‍ ആയി. ഇതിനിടെ ചോദ്യോത്തരവേളയും മന്ത്രി രാജുവിന്‍റെ മറുപടിയും ബഹളത്തില്‍ മുങ്ങി. പിന്നീട് സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കുകയും. മറ്റ് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേയ്ക്ക് പിരിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in