Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പരിക്കിന് ശേഷമുള്ള തകര്‍പ്പന്‍ തിരിച്ചുവരവ്; വെല്ലിംഗ്ടൺ ടെസ്റ്റിൽ പന്തിന് സെഞ്ച്വറി; റെക്കോര്‍ഡ്

ഈ ഇന്നിംഗ്സിലൂടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ 3,000 റണ്‍സ് പിന്നിടുന്ന ഏറ്റവും വിജയകരമായ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്ത് സ്വന്തമാക്കി.

പരിക്കിന് ശേഷമുള്ള തകര്‍പ്പന്‍ തിരിച്ചുവരവ്; വെല്ലിംഗ്ടൺ ടെസ്റ്റിൽ പന്തിന് സെഞ്ച്വറി; റെക്കോര്‍ഡ്

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ചരിത്രം കുറിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നീ നാല് 'സെന' (SENA) രാജ്യങ്ങളിലും ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ സന്ദര്‍ശക വിക്കറ്റ് കീപ്പര്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് വെല്ലിംഗ്ടണിലെ ബേസിന്‍ റിസര്‍വില്‍ പന്ത് സ്വന്തമാക്കിയത്. പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ താരം 135 പന്തിലാണ് തന്റെ ഒമ്പതാം ടെസ്റ്റ് സെഞ്ച്വറി തികച്ചത്. ഗ്ലെന്‍ ഫിലിപ്‌സിനെതിരെ റിവേഴ്‌സ് സ്വീപ്പിലൂടെ 99-ല്‍ എത്തിയ പന്ത്, മിഡ് ഓഫിന് മുകളിലൂടെ പന്ത് അതിര്‍ത്തി കടത്തിയാണ് മൂന്നക്കം തികച്ചത്.

ഈ ഇന്നിംഗ്സിലൂടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ 3,000 റണ്‍സ് പിന്നിടുന്ന ഏറ്റവും വിജയകരമായ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്ത് സ്വന്തമാക്കി. ടെസ്റ്റില്‍ ഒരു വിക്കറ്റ് കീപ്പറുടെ പേരിലുള്ള ഏറ്റവും കൂടുതല്‍ സെഞ്ച്വറികളുടെ പട്ടികയില്‍ ആദം ഗില്‍ക്രിസ്റ്റ് (17), ആന്‍ഡി ഫ്‌ലവര്‍ (12) എന്നിവര്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് പന്ത് (9). എല്ലാ സെന രാജ്യങ്ങളിലും സെഞ്ച്വറി നേടിയ ഏക വിക്കറ്റ് കീപ്പര്‍ ഗില്‍ക്രിസ്റ്റ് മാത്രമായിരുന്നു. 2018-ല്‍ ഇംഗ്ലണ്ടിനെതിരെ ഓവലില്‍ (114) ആദ്യ സെന സെഞ്ച്വറി നേടിയ പന്ത്, 2019-ല്‍ ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയില്‍ (159*), 2022-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ്ടൗണില്‍ (100*), 2025-ല്‍ ഇംഗ്ലണ്ടിനെതിരെ ലീഡ്‌സില്‍ രണ്ട് ഇന്നിംഗ്സുകളിലുമായി (134, 118) സെഞ്ച്വറികള്‍ നേടിയിരുന്നു.

പന്തിന്റെ സെഞ്ച്വറിക്ക് പുറമെ ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാരുടെ മിന്നും പ്രകടനവും വെല്ലിംഗ്ടണില്‍ പുതിയ ചരിത്രമെഴുതി. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍ (85), കെ.എല്‍. രാഹുല്‍ (136), മൂന്നാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കല്‍ (80), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (98) എന്നിവര്‍ മികച്ച സ്‌കോറുകള്‍ കണ്ടെത്തി. ഇതോടെ വിദേശ മണ്ണിലെ ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ ഇന്ത്യയുടെ ആദ്യ അഞ്ച് ബാറ്റര്‍മാരും അമ്പതിലധികം റണ്‍സ് നേടുന്നത് ചരിത്രത്തിലാദ്യമായി സംഭവിച്ചു. 2009-ല്‍ ഹാമില്‍ട്ടണില്‍ നേടിയ 520 റണ്‍സ് എന്ന ന്യൂസിലന്‍ഡിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറും ഈ ഇന്നിംഗ്സില്‍ ടീം മറികടന്നു.

Related articles

See all
Popular News

വിമർശനങ്ങൾക്ക് പവർ ലുക്കിൽ മറുപടി; വോഗ് വേദിയിൽ തിളങ്ങി ആൻസി സോജൻ

Popular News

വെല്ലിങ്ടനില്‍ ചരിത്രനേട്ടവുമായി ഗില്ലും പന്തും; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 3,000 റണ്...

Popular News

സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ ഗില്‍ വീണു; വെല്ലിംഗ്ടണില്‍ ഇന്ത്യയ്ക്ക് 118 റണ്‍സിന്റെ ലീ...

Popular News

ആശങ്കകൾ ഒഴിവാക്കി കളി ആസ്വദിക്കൂ; ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന് മുൻപ് ഗുകേഷിന് വിശ്വനാഥൻ ആനന...

Save your stories

Sign in