Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ ഗില്‍ വീണു; വെല്ലിംഗ്ടണില്‍ ഇന്ത്യയ്ക്ക് 118 റണ്‍സിന്റെ ലീഡ്

സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ ഗില്‍ വീണു; വെല്ലിംഗ്ടണില്‍ ഇന്ത്യയ്ക്ക് 118 റണ്‍സിന്റെ ലീഡ്

വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 118 റണ്‍സിന്റെ ലീഡ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 486 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ഒന്നിന് 159 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് കെ.എല്‍. രാഹുലിന്റെ സെഞ്ച്വറിയും ദേവ്ദത്ത് പടിക്കലിന്റെ അര്‍ധസെഞ്ച്വറിയുമാണ് കരുത്തായത്. രാഹുല്‍ 290 പന്തില്‍ 136 റണ്‍സും പടിക്കല്‍ 175 പന്തില്‍ 80 റണ്‍സും നേടി. സെഞ്ച്വറിക്ക് വെറും രണ്ട് റണ്‍സ് അകലെ നായകന്‍ ശുഭ്മാന്‍ ഗില്‍ പുറത്തായത് ഇന്ത്യയ്ക്ക് നിരാശയായി. അര്‍ധസെഞ്ച്വറിയുമായി റിഷഭ് പന്തും, നൈറ്റ് വാച്ച്മാന്‍ അന്‍ഷുല്‍ കാംബോജുമാണ് ക്രീസില്‍.

രാഹുല്‍ പുറത്തായതോടെ ഗില്‍ കരുതലോടെ കളിച്ചപ്പോള്‍, മറുവശത്ത് റിഷഭ് പന്ത് തന്റെ തനതായ ആക്രമണ ശൈലി പുറത്തെടുത്തു. ജേക്കബ് ഡഫിയുടെ ഒരോവറില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സറുകളും ഒരു ഫോറും പായിച്ച പന്ത് കരിയറിലെ 22-ാം ടെസ്റ്റ് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി. ഗില്ലും പന്തും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

എന്നാല്‍, ദിവസത്തെ അവസാന ഓവറില്‍ ന്യൂസിലന്‍ഡ് തിരിച്ചടിച്ചു. 125-ാം ഓവറിലെ നാലാം പന്തില്‍ ജേക്കബ് ഡഫിയുടെ ഇന്‍സ്വിംഗറില്‍ ശുഭ്മാന്‍ ഗില്‍ ക്ലീന്‍ ബൗള്‍ഡായി. 147 പന്തില്‍ 98 റണ്‍സെടുത്ത ഗില്ലിന് അര്‍ഹിച്ച സെഞ്ച്വറിയാണ് തലനാരിഴയ്ക്ക് നഷ്ടമായത്.

ഗില്ലിന് പിന്നാലെ ക്രീസിലെത്തിയ നൈറ്റ് വാച്ച്മാന്‍ അന്‍ഷുല്‍ കാംബോജിനെതിരെ ഓവറിലെ അവസാന പന്തില്‍ കിവീസ് താരങ്ങള്‍ വിക്കറ്റിനായി ശക്തമായി അപ്പീല്‍ ചെയ്തു. അമ്പയര്‍ നോട്ടൗട്ട് വിധിച്ചതോടെ ന്യൂസിലന്‍ഡ് റിവ്യൂ എടുത്തെങ്കിലും, പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്നും ഇംപാക്ട് ഓഫ് സ്റ്റമ്പിന് പുറത്താണെന്നും വ്യക്തമായതോടെ ഇന്ത്യ അപകടമൊഴിവാക്കി. ഇതോടെ ന്യൂസിലന്‍ഡിന് തങ്ങളുടെ അവസാന റിവ്യൂവും നഷ്ടമായി.

രണ്ട് ദിവസത്തെ കളി ബാക്കിനില്‍ക്കെ, ആറ് വിക്കറ്റുകള്‍ കൈയിലുള്ള ഇന്ത്യ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ടാകും നാലാം ദിനം ബാറ്റിംഗിനിറങ്ങുക.

Related articles

See all
Popular News

ആശങ്കകൾ ഒഴിവാക്കി കളി ആസ്വദിക്കൂ; ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന് മുൻപ് ഗുകേഷിന് വിശ്വനാഥൻ ആനന...

Popular News

വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി; പിന്നാലെ ചരിത്ര നേട്ടം സ്വന്തമാക്കി കെ എല...

Popular News

റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പ്: നേപ്പാളിനെ 26 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യ എയ്ക്ക് 306 റണ്‍സ...

Popular News

12 ടീമുകൾ, 300-ലധികം താരങ്ങൾ: 'കൂൾ കളേഴ്സ് ഗാർമെന്റ്സ് പ്രീമിയർ ലീഗ് 2026'-ന് ഗോവയിൽ തുടക്...

Save your stories

Sign in