Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 17-കാരിക്ക് വൃക്കരോഗം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 17-കാരിക്ക് വൃക്കരോഗം; അന്വേഷണം ആരംഭിച്ച് പൊലീസ്

മലപ്പുറം: ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അരീക്കോട് പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കുകയും പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. കുട്ടി ഉപയോഗിച്ചിരുന്ന ക്രീമിന്റെ സാമ്പിള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഞായറാഴ്ച ലാബിലേക്ക് അയക്കും. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നിയമനടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ശരീരത്തില്‍ നിന്ന് അമിതമായി പ്രോട്ടീന്‍ നഷ്ടപ്പെടുന്ന 'മെംബ്രനസ് നെഫ്രോപ്പതി' എന്ന വൃക്കരോഗമാണ് പെണ്‍കുട്ടിക്ക് സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തോളമായി ഉപയോഗിച്ചുവന്നിരുന്ന ഫെയ്സ് ക്രീമില്‍ അനുവദനീയമായതിലും അമിതമായ അളവില്‍ മെര്‍ക്കുറി അടങ്ങിയിരുന്നതാണ് രോഗകാരണമായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയതാണെന്ന അവകാശവാദത്തോടെ വിപണിയിലെത്തിയ ക്രീമാണ് താന്‍ ഉപയോഗിച്ചിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. അമിതമായ ക്ഷീണം, തലകറക്കം, ഉറക്കക്കുറവ്, രക്തസമ്മര്‍ദ്ദം കുറയുക തുടങ്ങിയ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നതായും രക്തത്തില്‍ മെര്‍ക്കുറിയുടെ അംശം കലര്‍ന്നതായും കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ക്രീം പരിശോധനയില്‍ ഇതില്‍ ഉയര്‍ന്ന തോതില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ടെന്ന് തെളിയുകയായിരുന്നു.

Related articles

See all
Popular News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആജീവനാന്ത സൗജന്യ ചികിത്സയും പ്രത്യേക പാക്കേജും; പ്രഖ്യാപ...

Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Save your stories

Sign in