മനാമ: പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ബഹ്റൈനിലെ വ്യവസായ കേന്ദ്രത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തി. ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ തീപിടുത്തവും നാശനഷ്ടങ്ങളും ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിത്ര ദ്വീപിലാണ് പുക ഉയര്‍ന്നതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. അതേസമയം, ബഹ്റൈനിലെ രണ്ട് യുഎസ് സൈനിക താവളങ്ങള്‍ ആക്രമിച്ചതായാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെടുന്നത്.
ബഹ്റൈനില്‍ ഇറാന്‍ ആക്രമണം; വ്യവസായ മേഖലയില്‍ തീപ്പിടിത്തം; സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയം