Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി വി ഡി സതീശൻ

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി വി ഡി സതീശൻ

പമ്പ: ശബരിമലയെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. വരാനിരിക്കുന്ന തീർത്ഥാടന കാലയളവ് പൂർത്തിയാകുന്നതോടെ ഭക്തർക്കായി തിരുപ്പതി മോഡലിൽ കൂടുതൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള നടപടികൾക്ക് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല-മകരവിളക്ക് തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീർത്ഥാടകർക്ക് ആവശ്യമായ വഴിപാട്, പ്രസാദം എന്നിവ ദേവസ്വം ബോർഡിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കും. ഇത്തവണ അപ്പം, അരവണ എന്നിവയ്ക്ക് യാതൊരുവിധ ക്ഷാമവും ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പുനൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്തരുടെ സുഗമമായ ദർശനത്തിനും സുരക്ഷയ്ക്കും പൊലീസ്, ഫയർഫോഴ്സ് വിഭാഗങ്ങളെ അതത് സേനാമേധാവിമാരുടെ നേരിട്ടുള്ള നേതൃത്വത്തിൽ വിന്യസിക്കും. കൂടാതെ, പമ്പയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിലയ്ക്കലിൽ ഒരേസമയം 6000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ജർമ്മൻ മാതൃകയിലുള്ള കൂറ്റൻ ഷെഡ് നിർമ്മിക്കും.

തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ-ഗതാഗത സംവിധാനങ്ങളാണ് ഒരുക്കുന്നത്. 22 മെഡിക്കൽ എമർജൻസി യൂണിറ്റുകളും മികച്ച ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കും. കെഎസ്ആർടിസി 461 ബസുകൾ സർവീസിനായി സജ്ജീകരിക്കും. ചാലക്കയം റോഡ് പിഡബ്ല്യുഡിയുടെ നേതൃത്വത്തിൽ 15 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കും. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് തടയാൻ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മാലിന്യ നിർമ്മാർജ്ജനം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in