Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം; വൈകീട്ട് 7ന് ശേഷം സന്നിധാനത്തേക്ക് കയറ്റിവിടില്ല

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം; വൈകീട്ട് 7ന് ശേഷം സന്നിധാനത്തേക്ക് കയറ്റിവിടില്ല
പമ്പയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം. വൈകിട്ട് 7ന് ശേഷം സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടില്ല. ഇന്ന് രാത്രി 11 മണിക്ക് നട അടക്കുന്നതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30ന് വൈകീട്ട് വീണ്ടും നട തുറക്കും. 41 ദിവസത്തെ വൃതാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകള്‍ നടന്നു. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് നന്നേകുറവാണുണ്ടായത്. തീര്‍ത്ഥാടന കാലത്തിന്റെ തുടക്കത്തില്‍ കണ്ട തിരക്ക് സന്നിധാനത്ത് ഇന്നില്ല. ഇന്ന് രാത്രി നടയടച്ചു കഴിഞ്ഞാല്‍ പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30 ന് വൈകീട്ട് മാത്രമേ നടതുറക്കു. അതിനാല്‍ തീര്‍ത്ഥാടകരുടെ വരവും കുറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതില്‍ ദേവസ്വം ബോര്‍ഡും പൊലീസും പരാജയപ്പെട്ട പരാതി തുടക്കത്തില്‍ കേട്ടിരുന്നു. എന്നാല്‍ പിന്നീട് ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ എത്തിയെങ്കിലും ദര്‍ശനത്തിന് തടസമുണ്ടായില്ല. മകരവിളക്ക് മഹോത്സവത്തിനായി ജനുവരി 13ന് തിരുവാഭരണ ഘോഷയാത്ര പന്തളം കെട്ടാരത്തില്‍ നിന്ന് പുറപ്പെടും. ജനുവരി 15 നാണ് മകരവിളക്ക്.

Related articles

See all
Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Save your stories

Sign in