Logo
Mon, Jun 15, 2026 • 04:56 AM
LIVE TV
Watch

No business videos available

No Middle East videos available

സർക്കാരിന്‍റെ രഹസ്യ അജണ്ടകൾ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമല: മാധ്യമവിലക്കിനെതിരെ ഉമ്മൻ ചാണ്ടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 04, 2018
1 min read Updated: June 14, 2026
SHARE:
SAVE: Login to save

സർക്കാരിന്‍റെ രഹസ്യ അജണ്ടകൾ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമല: മാധ്യമവിലക്കിനെതിരെ ഉമ്മൻ ചാണ്ടി
ശബരിമലയിലെ മാധ്യമവിലക്കിനെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പ്രവർത്തകസമിതിയംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി രംഗത്ത്. ശബരിമലയിൽ നിന്നും മാധ്യമങ്ങളെ ഒഴിവാക്കിയത് സർക്കാരിന് എന്തോ ഒളിക്കാനുള്ളതുകൊണ്ടാണെന്നും, സർക്കാരിന്‍റെ രഹസ്യ അജണ്ടകൾ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമല. തെറ്റും ശരിയും തിരിച്ചറിയാനുള്ള അവസരം ജനങ്ങൾക്കുണ്ടാകണം. അതിന് മാധ്യമങ്ങളുടെ സാന്നിധ്യവും ഇടപെടലും വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ പ്രകടമാകുന്നത് സി.പി.എമ്മിന്‍റെ സങ്കുചിത മനസാണ്. ഒരു പാർട്ടി പാർട്ടിയുടെ ആശയങ്ങളും നയങ്ങളും ഏകപക്ഷീയമായി അടിച്ചേൽപിക്കുകയല്ല ചെയ്യേണ്ടത്. ഇത്തരത്തിൽ മുന്നോട്ട് പോയാൽ സർക്കാർ വലിയ വില നൽകേണ്ടി വരും. പൊതു പ്രവർത്തകരും ഭരണസംവിധാനങ്ങളും എപ്പോഴും വിമർശനങ്ങൾക്ക് വിധേയരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10