Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കണ്ണൂരിലെ സിപിഎം പ്രമാണിമാർ വിചാരിച്ചിട്ട് സുധാകരനെ തൊടാന്‍ സാധിച്ചില്ല, പിന്നെയാണ് ഏതോ ഒരു വർഗീസ്'

'കണ്ണൂരിലെ സിപിഎം പ്രമാണിമാർ വിചാരിച്ചിട്ട് സുധാകരനെ തൊടാന്‍ സാധിച്ചില്ല, പിന്നെയാണ് ഏതോ ഒരു വർഗീസ്'
  സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസിന്‍റെ കൊലവിളി പ്രസംഗത്തില്‍ പ്രതികരണവുമായി റോജി എം ജോണ്‍ എംഎല്‍എ.  കണ്ണൂരിലെ സിപിഎമ്മിന്‍റെ പ്രമാണിമാർ വിചാരിച്ചിട്ട് സുധാകരനെ തൊടാൻ സാധിച്ചിട്ടില്ല, പിന്നെ അല്ലേ ഇടുക്കിലെ ഏതൊ ഒരു വർഗീസ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.   https://www.facebook.com/rojimjohn/photos/a.352722218234365/2049055708600999/   സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അതൊരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാണെന്നുമാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം. ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ ആയിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ വിവാദ പ്രസംഗം. സിപിഎമ്മിന്‍റേത് കൊലക്കത്തി രാഷ്ട്രീയമാണെന്ന് പ്രഖ്യാപിക്കുന്ന വാക്കുകളാണ് ഇടുക്കി ജില്ലാ സെക്രട്ടറിയില്‍ നിന്നുണ്ടായത്. എം.എം മണിയുടെ വണ്‍, ടൂ, ത്രീ പ്രസംഗത്തെ ഓർമ്മിപ്പിക്കുന്ന പ്രസംഗമാണ് ഇപ്പോള്‍ വര്‍ഗീസും നടത്തിയിരിക്കുന്നത്. തങ്ങളുടേത് കൊലപാതക രാഷ്ട്രീയം തന്നെ എന്ന് അടിവരയിട്ട് പറയുകയാണ് സിപിഎം നേതാക്കള്‍. അതേസമയം കൊലവിളി പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി.

Related articles

See all
Popular News

സൗമ്യതയുടെ കൈയൊപ്പ്, ജനഹൃദയങ്ങളിൽ ജീവിക്കുന്ന ജനനായകൻ: ഉമ്മൻ ചാണ്ടിക്ക് ഇന്ന് ജന്മദിനം

Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Save your stories

Sign in