Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണം: മഹിളാ കോണ്‍ഗ്രസിന്റെ 'കേരള ജന്തര്‍ മന്തര്‍' 21-ന്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണം: മഹിളാ കോണ്‍ഗ്രസിന്റെ 'കേരള ജന്തര്‍ മന്തര്‍' 21-ന്

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'കേരള ജന്തര്‍ മന്തര്‍' സംഘടിപ്പിക്കുന്നു. ഈ മാസം 21-ന് രാവിലെ 10 മണിക്ക് ലോക് ഭവന് സമീപം സമരം നടത്തുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി അറിയിച്ചു.

വോട്ടര്‍പ്പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ മറവില്‍ രാജ്യത്ത് സ്ത്രീകളുടെ വോട്ടുകള്‍ വ്യാപകമായി വെട്ടിമാറ്റപ്പെടുകയാണെന്ന് അവര്‍ ആരോപിച്ചു. ഉത്തര്‍പ്രദേശില്‍ മാത്രം 1.54 കോടി സ്ത്രീ വോട്ടുകളും 1.35 കോടി പുരുഷ വോട്ടുകളും പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ബീഹാറില്‍ 22.74 ലക്ഷം സ്ത്രീ വോട്ടര്‍മാര്‍ പുറത്തായപ്പോള്‍ ഇതില്‍ 16 ലക്ഷം പേര്‍ 40 വയസ്സിന് താഴെയുള്ള സ്ത്രീകളാണ്. 15.55 ലക്ഷം പുരുഷ വോട്ടര്‍മാരും ബീഹാറില്‍ പട്ടികയ്ക്ക് പുറത്തായിട്ടുണ്ടെന്ന് ജെബി മേത്തര്‍ ചൂണ്ടിക്കാട്ടി.

മോദി സര്‍ക്കാരിനെതിരെ രാജ്യത്തെ സ്ത്രീകള്‍ സംഘടിക്കുന്നുവെന്ന തിരിച്ചറിവാണ് വന്‍തോതിലുള്ള വോട്ട് ഒഴിവാക്കലിന് പിന്നിലെന്ന് അവര്‍ കുറ്റപ്പെടുത്തി. സ്ത്രീ വോട്ടര്‍മാരുടെ എണ്ണം ഗണ്യമായി കുറയുന്നത് സ്ത്രീ-പുരുഷ അനുപാതത്തിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. വിവാഹശേഷം ഭര്‍തൃവീട്ടിലേക്ക് മാറുന്ന സ്ത്രീകള്‍ക്ക് പൂര്‍വികരുടെ പേരുകള്‍ ചേര്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സ്വന്തം വീട്ടിലും ഭര്‍തൃവീട്ടിലും വോട്ടു നിലനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ഫോം 6 നടപടികളും ഓണ്‍ലൈന്‍ സംവിധാനവും സ്ത്രീ വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുകയാണ്. കൃത്യമായി വീടുകള്‍ കയറിയുള്ള എന്യുമറേഷന്‍ നടത്തി വോട്ടര്‍പ്പട്ടിക പുതുക്കണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു. ബി.ജെ.പിക്ക് വേണ്ടിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷ കക്ഷികളും വിദ്യാര്‍ത്ഥികളും യുവജനങ്ങളും സമൂഹത്തിലെ പ്രമുഖരും ഗ്യാനേഷ് കുമാറിന്റെ നിലപാടുകളില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടും ബി.ജെ.പി അദ്ദേഹത്തിന് സംരക്ഷണം നല്‍കുകയാണെന്നും അവര്‍ വിമര്‍ശിച്ചു.

Related articles

See all
Popular News

വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവ്: പരാതിക്കാരന് സഹായഹസ്തവുമായി മുഖ്യമന...

Popular News

'ധീരസഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍': ഷുക്കൂര്‍ വധക്കേസ് പ്രതികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സ...

Popular News

പട്ടികവര്‍ഗ വികസന വകുപ്പിന്റെ സംസ്ഥാന കായികമേള 'കളിക്കളം 2026' നാളെ മുതല്‍ തിരുവനന്തപുരത്ത...

Popular News

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: നടന്നത് രാഷ്ട്രീയ കൊലപാതകമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നി...

Save your stories

Sign in