Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചെങ്കടല്‍ മേഖല വീണ്ടും യുദ്ധഭീതിയില്‍; ഹൊദൈദ തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിക്കുമെന്ന് ഹൂത്തികൾ

ചെങ്കടല്‍ മേഖല വീണ്ടും യുദ്ധഭീതിയില്‍; ഹൊദൈദ തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിക്കുമെന്ന് ഹൂത്തികൾ

സന: യെമനിലെ ഹൂത്തി വിമതരും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുള്ള പോരാട്ടം കടുത്തതോടെ ചെങ്കടല്‍ മേഖലയില്‍ വീണ്ടും യുദ്ധഭീതി പടരുന്നു. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ ഹൊദൈദ തുറമുഖത്തിന് നേരെ വ്യോമാക്രമണം നടത്തിയതായി സൗദി സഖ്യസേന സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഹൂത്തികളും മുന്നറിയിപ്പ് നല്‍കിയതോടെ മേഖലയിലെ സംഘര്‍ഷാവസ്ഥ അതീവ ഗുരുതരമായിരിക്കുകയാണ്.

തുറമുഖം വഴിയുള്ള ഹൂത്തികളുടെ ആയുധക്കടത്ത് തടയുന്നതിനായി 'പ്രത്യേക സൈനിക ഓപ്പറേഷന്‍' ആരംഭിച്ചതായാണ് സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി അറിയിച്ചത്. സൈനിക നടപടിക്ക് മുന്നോടിയായി പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാന്‍ സാധാരണക്കാര്‍ക്ക് സഖ്യസേന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൊദൈദയ്ക്ക് പുറമെ സന, സാദ, തായിസ് എന്നിവിടങ്ങളിലെ മിസൈല്‍-ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ആയുധ സംഭരണശാലകളും വ്യോമാക്രമണത്തില്‍ തകര്‍ത്തതായും സഖ്യസേന അവകാശപ്പെട്ടു. അതേസമയം, സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തികള്‍ അയച്ച ഒരു ബാലിസ്റ്റിക് മിസൈലും രണ്ട് ഡ്രോണുകളും വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകര്‍ത്തു.

സൗദി സഖ്യസേനയുടെ നടപടിക്ക് പിന്നാലെ കടുത്ത ഭീഷണിയുമായി ഹൂത്തി വിമതരും രംഗത്തെത്തി. ഹൊദൈദ തുറമുഖത്തിന് നേരെയുള്ള ആക്രമണത്തിന് തിരിച്ചടിയായി ജിദ്ദ ഉള്‍പ്പെടെ ചെങ്കടല്‍ തീരത്തെ എല്ലാ സൗദി തുറമുഖങ്ങളും ആക്രമിക്കുമെന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സാരി എക്‌സിലൂടെ മുന്നറിയിപ്പ് നല്‍കി. സൗദി തുറമുഖങ്ങളിലെ തൊഴിലാളികളും ജീവനക്കാരും ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും, അന്താരാഷ്ട്ര കപ്പല്‍ കമ്പനികള്‍ തങ്ങളുടെ കപ്പലുകള്‍ അവിടെനിന്ന് പിന്‍വലിക്കണമെന്നും യഹ്യ സാരി ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഇറാനെ ആക്രമിച്ച് യുഎസ്​ : ഗള്‍ഫിലേക്ക് തിരിച്ചടിച്ച് ഇറാന്‍​ ; യുഎഇ കപ്പല്‍ ആക്രമിക്കപ്പെട...

Popular News

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ ദുബായ് മാതൃകയിലുള്ള ശിക്ഷാ നിയമം കേരളത്തിലേക്ക്;...

Popular News

ഫുജൈറയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ദാരുണാപകടം: മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ...

Popular News

"ഭാഷ മരിക്കാതിരിക്കാൻ വായന പ്രധാനം"; 'ദിര്‍ഹം ഒന്നു മുതല്‍' പുസ്തകം പ്രകാശനം ചെയ്ത് തിരുവഞ...

Save your stories

Sign in