Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദുരൂഹതകളുമായി സ്പാനിഷ് നായിക; 'രണ്ട് രഹസ്യങ്ങൾ' സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക്

ദുരൂഹതകളുമായി സ്പാനിഷ് നായിക; 'രണ്ട് രഹസ്യങ്ങൾ' സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക്

സ്പാനിഷ് നടി ആൻഡ്രിയ റവേര കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം 'രണ്ട് രഹസ്യങ്ങൾ' സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തുന്നു. അർജ്ജുൻലാൽ, അജിത് കുമാർ രവീന്ദ്രൻ എന്നീ നവാഗത സംവിധായകർ ചേർന്ന് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ഈ ചിത്രം ഒരു അതീവ ത്രില്ലർ അനുഭവമായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്പാനിഷ് നടി കേന്ദ്ര കഥാപാത്രമായി എത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

നിർമ്മാണവും അണിയറ പ്രവർത്തകരും

വാമ എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ സാക്കിർ അലി നിർമ്മിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സിന്റെ ബാനറിൽ ബോണി അസ്സനാർ ആണ് ചിത്രത്തിന്റെ സഹനിർമാണം നിർവ്വഹിക്കുന്നത്. ജോമോൻ തോമസ്, അബ്ദുൾ റഹീം എന്നിവർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സുമേഷ് BWT, പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത് എന്നിവർ ചേർന്നാണ് കൈകാര്യം ചെയ്തിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് വിശ്വജിത്ത് ആണ് സംഗീതം നൽകിയിരിക്കുന്നത്.

പ്രധാന സാങ്കേതിക വിദഗ്ദ്ധർ

സഫ്ന വി. ടി (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), വിജയകുമാർ പ്രഭാകരൻ (പ്രോജക്ട് ഡിസൈനർ), ലാലു തൃക്കളം, കെ.ആർ ഹരിലാൽ, ഉല്ലാസ് കെ.യു (കലാസംവിധാനം), സജിത വി, ശ്രീജിത്ത് കലൈ അരശ്, അനീസ് ചെറുപ്പുളശേരി (മേക്കപ്പ്), ദീപ്തി അനുരാഗ്, സ്മിജി കെ.ടി (വസ്ത്രാലങ്കാരം) എന്നിവരാണ് ചിത്രത്തിൽ പ്രവർത്തിച്ച മറ്റ് പ്രധാനികൾ. കരുൺപ്രസാദ് സൗണ്ട് ഡിസൈനും റൺ രവി ആക്ഷൻ രംഗങ്ങളും ഒരുക്കിയിരിക്കുന്നു. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് സെപ്റ്റംബറോടെ ചിത്രം തീയേറ്ററുകളിൽ എത്തിക്കും.

Related articles

See all
Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Save your stories

Sign in