Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ബ്രൂവറി അഴിമതി കേരള ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമെന്ന് രമേശ് ചെന്നിത്തല

ബ്രൂവറി അഴിമതി കേരള ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമെന്ന് രമേശ് ചെന്നിത്തല
കേരള ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണ് ബ്രൂവറി അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യരാജാക്കന്മാരെ വെള്ളപൂശാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി കയ്യോടെ പിടികൂടിയതിനുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്ക്. വസ്തുതകളെ വളച്ചൊടിച്ച് മദ്യരാജാക്കന്മാർക്ക് വേണ്ടി നടത്തിയ അഴിമതിയാണിതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തത്വത്തിൽ അംഗീകാരം നൽകി എന്ന് മുഖ്യമന്ത്രി പറയുന്നത് നാല് ഉത്തരവിലും ഉണ്ടായിട്ടില്ല. തത്വത്തിൽ അംഗീകാരം നൽകുക എന്നത് നിയമത്തിൽ പോലുമില്ലെന്നും അനുമതി നൽകിയ നാല് അപേക്ഷ കളിലും ദുരൂഹത നിലനിൽക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി മദ്യരാജാക്കന്മാർ നൽകിയ പാരിതോഷികങ്ങളിൽ മുഖ്യമന്ത്രിയുടെ കണ്ണ് മഞ്ഞളിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും എന്തുകൊണ്ട് മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in