പി.എസ്.സി പിരിച്ചുവിടൽ വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കാനുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന് നീക്കത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. രാഷ്ട്രപതിയും ഗവർണറും ഉൾപ്പെട്ട വിഷയമായതിനാൽ ഇത് സബ്മിഷനായി സഭയിൽ കൊണ്ടുവരാൻ കഴിയില്ലെന്ന് റൂളിംഗ് നൽകിക്കൊണ്ടാണ് സ്പീക്കർ അനുമതി നിഷേധിച്ചത്.
അതേസമയം, സ്പീക്കർ സബ്മിഷന് അനുമതി നൽകുകയാണെങ്കിൽ വിഷയത്തിൽ സർക്കാരിന്റെ വ്യക്തവും സുചിന്തിതവുമായ നിലപാട് സഭയെ അറിയിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
പി.എസ്.സിയുടെ നിലവിലുള്ള ഘടനയിൽ യാതൊരു വിധ മാറ്റങ്ങളും വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ, പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.