Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സില്‍വർ ലൈനില്‍ സർക്കാരിന് 'യു ടേൺ' എടുക്കേണ്ടി വരും : രമേശ് ചെന്നിത്തല

സില്‍വർ ലൈനില്‍ സർക്കാരിന് 'യു ടേൺ' എടുക്കേണ്ടി വരും : രമേശ് ചെന്നിത്തല
കെ റെയില്‍ സില്‍വർ ലൈന്‍ പദ്ധതിയില്‍ നിന്ന് സർക്കാർ പിന്നോട്ട് പോകേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല. പദ്ധതിയില്‍ നിന്ന്  സർക്കാരിന് യു ടേൺ എടുക്കേണ്ടി വരുമെന്നും   മുന്നോട്ടുപോയാൽ ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥ കേരളത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് കെ റെയിൽ സമരം എന്ന വാദം ബാലിശമാണെന്നും മണ്ഡലത്തിൽ കോൺഗ്രസ് വിജയിക്കുമെന്ന കാര്യത്തിൽ സിപിഎമ്മിന് പോലും സംശയമില്ലെന്നും ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു. സില്‍വർ ലൈന്‍ പദ്ധതി ജനങ്ങളുടെ മേല്‍ വലിയ ബാധ്യത അടിച്ചേല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കെ റെയില്‍ സിൽവർലൈൻ പദ്ധതിയെ വിശദീകരിക്കാനെത്തിയ സിപിഎം നേതാക്കളെ നാട്ടുകാർ ആട്ടിയോടിച്ചു. അലൈന്‍മെന്‍റ്  കടന്നുപോകുന്ന വെൺമണി പുന്തലയിലാണ് സിപിഎമ്മുകാരെ നാട്ടുകാർ വീടുകളില്‍ നിന്ന് നാണംകെടുത്തി ഇറക്കി വിട്ടത്. രോഷാകുലരായ നാട്ടുകാരെ സമാധാനിപ്പിക്കുന്നതിനിടെ  നിങ്ങളുടെ വീടുകൾ നഷ്ടമാകുന്നതിനോ ഇതുവഴി ലൈൻ കടന്നുപോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല താനെന്ന്  ലോക്കൽ കമ്മിറ്റി അംഗം നാട്ടുകാരോട് പറഞ്ഞത് വിവാദങ്ങള്‍ക്ക് വഴിവക്കുകയും ചെയ്തു.  

Related articles

See all
Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ....

Popular News

'ആരോപണങ്ങൾ വസ്തുതാവിരുദ്ധം', GNA വഴി വൈദ്യുതി വാങ്ങിയത് മറന്നോ?; പിണറായി സര്‍ക്കാരിന്റെ ജ...

Save your stories

Sign in