Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ ശങ്കരനാരായണന്‍റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു

കെ ശങ്കരനാരായണന്‍റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു
  മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായിരുന്ന കെ ശങ്കരനാരായണന്‍റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. കേരളത്തിലെ കോൺഗ്രസ് പാർട്ടി പല നിർണ്ണായക ഘട്ടങ്ങളെ അഭിമുഖീകരിച്ചിട്ടുള്ളപ്പോഴും പാർട്ടിയുടെ ശക്തിദുർഗമായി നിലകൊള്ളാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഐക്യ ജനാധിപത്യമുന്നണിയിൽ എന്തെങ്കിലും അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ടുള്ളപ്പോഴൊക്കെ യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്‍റെ വ്യക്തിബന്ധവും സൗഹൃദബന്ധവും നയചാതുരിയും ഉപയോഗിച്ച് പരിഹാരം കണ്ടെത്താൻ അദ്ദേഹത്തിന് അനായാസം സാധിച്ചിരുന്നു. എപ്പോഴും പുഞ്ചിരി നിറഞ്ഞ മുഖവുമായി മാത്രം കാണപ്പെടാറുള്ള അദ്ദേഹം, പാർട്ടിയിലെ ഞാനുൾക്കൊള്ളുന്ന പുതിയ തലമുറയുടെ വളർച്ചയ്ക്ക് പകർന്നുനൽകിയിട്ടുള്ള ഊർജം ഒട്ടും ചെറുതല്ല. പാർട്ടിയിലുള്ള അദ്ദേഹത്തിന്‍റെ അടിയുറച്ച വിശ്വാസവും അർപ്പണബോധവും കഠിനാധ്വാനവും പുതിയ പാർട്ടിപ്രവർത്തകർക്ക് മാതൃകയാകേണ്ടതുണ്ട്. അദ്ദേഹം ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ സ്നേഹവും വാത്സല്യവും എന്നിൽ കോരിച്ചൊരിഞ്ഞിരുന്നു. വ്യക്തിപരമായും അദ്ദേഹത്തിന്‍റെ വിയോഗം തനിക്ക് വലിയൊരു നഷ്ടമാണെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു

Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപ്പറ്റ ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി രണ്ടാംഘട്ടത്തിൽ വ...

Save your stories

Sign in