കെപിസിസി പ്രസിഡന്റിനെ അപമാനിച്ച് കളയാം എന്നൊന്നും ആരും കരുതേണ്ടന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയാണ് അനാവശ്യ വിവാദത്തിലേക്ക് പോയത്.മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഉന്നതനായ വ്യക്തി ഇത്തരത്തിൽ പ്രതികരിച്ച് മുന്നോട്ട് പോകുന്നത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി ചിന്തിക്കണം.മരം മുറിയിൽ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാനുള്ള അടവ് ആണ് മുഖ്യമന്ത്രി പയറ്റുന്നതന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.