Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാജിക്ക് ജീവിക്കാന്‍ സുമനസുകളുടെ കരുണ വേണം

രാജിക്ക് ജീവിക്കാന്‍ സുമനസുകളുടെ കരുണ വേണം
തിരുവനന്തപുരം: വീട്ടമ്മയായ രാജിക്ക് ജീവിതം മുന്നോട്ടുപോകണമെങ്കില്‍ ഇനി സുമനസുകളുടെ സഹായം വേണം. മൂന്നുമാസം മുമ്പ് ശ്വാസകോശത്തിലുണ്ടായ അര്‍ബുദം വെമ്പായം ചീരാണിക്കര ഗോപുരത്തുംകുഴി അരുണ്‍ നിവാസില്‍ രാജിയുടെ ജീവിതം പടുകുഴിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഓട്ടോറിക്ഷാ ഡ്രൈവറായ ഭര്‍ത്താവ് അരുണും ഏഴും മൂന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളും അടങ്ങുന്നതാണ് രാജിയുടെ കുടുംബം. മൂന്ന് മാസം മുമ്പ് ശ്വാസം മുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് അര്‍ബുദബാധിതയാണെന്ന് തിരിച്ചറിയുന്നത്. പിന്നാലെ ആര്‍സിസിയില്‍ പ്രവേശിപ്പിച്ച രാജി ഇപ്പോഴും അവിടെ ചികിത്സയിലാണ്. കീമോ തെറാപ്പിക്കും മറ്റ് പരിശോധനകള്‍ക്കുമായി വലിയ പണച്ചെലവാണുള്ളത്. ഓട്ടോറിക്ഷാ ഓടിച്ചു കിട്ടുന്ന വരുമാനത്തില്‍ നിന്ന് ഭാര്യയുടെ ചികിത്സാ ചെലവ് നടത്താന്‍ അരുണിന് കഴിയുന്നില്ല. സ്വന്തമായി ഒരു സെന്‍റ് വസ്തുവോ മറ്റ് വരുമാന മാര്‍ഗങ്ങളോ ഇല്ലാത്തതിനാല്‍ സുമനസുകളുടെ കനിവ് തേടുകയാണ് ഈ കുടുംബം. അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍: രാജി മോഹന്‍ അക്കൗണ്ട് നമ്പര്‍: 67331883877 SBI നെടുമങ്ങാട് ശാഖ IFSC: SBIN 0070036 Mobile No: 8547593728

Related articles

See all
Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

'18 വയസ്സിൽ താഴെയുള്ളവർക്ക് ആരെയും കൊല്ലാം എന്ന അവസ്ഥ', ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ...

Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Save your stories

Sign in