Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ഗാന്ധിയുടെ ദ്വിദിന റായ്ബറേലി സന്ദര്‍ശനം തുടങ്ങി ; നേതാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു, ചിത്രങ്ങള്‍...

രാഹുല്‍ഗാന്ധിയുടെ ദ്വിദിന റായ്ബറേലി സന്ദര്‍ശനം തുടങ്ങി ; നേതാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു, ചിത്രങ്ങള്‍...
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി തന്റെ ലോക്സഭാ മണ്ഡലമായ റായ്ബറേലിയില്‍ എത്തി. രാവിലെ ലഖ്നൗ വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധിക്ക് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്, അമേഠി എംപി കിഷോരി ലാല്‍ ശര്‍മ്മ തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണം നല്‍കി. തുടര്‍ന്ന് അദ്ദേഹം റോഡ് മാര്‍ഗം റായ്ബറേലിയിലേക്ക് തിരിച്ചു. റായ്ബറേലിയില്‍ വിസാക ഇന്‍ഡസ്ട്രീസിലെ 2 മെഗാവാട്ട് സൗരോര്‍ജ്ജ റൂഫ് പ്ലാന്റും ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് ഒരു എന്‍ജിഒ സംഭാവന ചെയ്ത സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന പന്ത്രണ്ടോളം ഉന്തുവണ്ടികള്‍ അദ്ദേഹം പാവപ്പെട്ട കച്ചവടക്കാര്‍ക്ക് കൈമാറുകയും ചെയ്തു. റായ്ബറേലിയിലെ സിവില്‍ ലൈനില്‍ സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്യുകയും പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ അദ്ദേഹം അമേഠിയിലും എത്തുന്നുണ്ട് യുപിയിലെ ബസ്തിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 'സംവിധാന്‍ ബച്ചാവോ' (ഭരണഘടന സംരക്ഷിക്കുക) റാലിക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ ഈ സന്ദര്‍ശനം. കേന്ദ്രത്തിലെയും ഉത്തര്‍പ്രദേശിലെയും ബിജെപി സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഭരണഘടന ഭീഷണിയിലാണെന്ന് റാലിയില്‍ പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചിരുന്നു.

Related articles

See all
Popular News

എസ്.ഐ.ആർ വിവാദം: ഗ്യാനേഷ് കുമാറിന് തിരിച്ചടി; സുപ്രീം കോടതി നോട്ടീസ് അയച്ചു

Popular News

വോട്ടർ പട്ടിക പരിഷ്കരണ വിവാദം: രാഹുൽ ഗാന്ധിയും 'ഇന്ത്യ' മുന്നണിയും നൽകിയ ഹർജി സുപ്രീം കോടത...

Popular News

"വിദ്യാർത്ഥികളുടെ ശബ്ദത്തെ തടയാനാവില്ല": പോലീസിനെതിരെയും കേന്ദ്രത്തിനെതിരെയും ശക്തമായ മുന്...

Popular News

ഡൽഹി ഇന്ത്യാ ഗേറ്റിൽ അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിന് പിന്തുണയേറുന്നു; സി.ബി.ഐ അന്വേഷണം ആവശ...

Save your stories

Sign in