Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘രാജ്യത്തെ ജവാന്മാർ പ്രധാനമന്ത്രിയുടെ നുണകൾ വിശ്വസിച്ചിട്ടില്ല’; മോദിയുടെ ‘ദിമാഗി നക്സൽ’ പരാമർശത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി

‘രാജ്യത്തെ ജവാന്മാർ പ്രധാനമന്ത്രിയുടെ നുണകൾ വിശ്വസിച്ചിട്ടില്ല’; മോദിയുടെ ‘ദിമാഗി നക്സൽ’ പരാമർശത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി

ഡല്‍ഹി: കോണ്‍ഗ്രസിനെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ദിമാഗി നക്‌സല്‍' പരാമര്‍ശത്തിനെതിരെ രൂക്ഷമായ മറുപടിയുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ വാക്കുകളില്‍ രാജ്യത്തെ ജവാന്മാര്‍ക്ക് വിശ്വാസമില്ലെന്നും അവരുടെ മുഖഭാവം തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ആരാണ് രാജ്യദ്രോഹികളായി പ്രവര്‍ത്തിക്കുന്നതെന്നും ആരാണ് വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളതെന്നും വ്യക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി പരസ്യ സംവാദത്തിന് വെല്ലുവിളിച്ചു. എപ്പോള്‍ വേണമെങ്കിലും എവിടെ വെച്ചും സംവാദത്തിന് താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, സംവാദത്തിന് ശേഷം ഒരു ജവാന്റെ മുന്നില്‍ നില്‍ക്കാന്‍ പോലും പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഈ മാസം 26-ാം തീയതി രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിക്കുമെന്നാണ് വിവരങ്ങള്‍. വംശീയ സംഘര്‍ഷങ്ങളിലും അക്രമ സംഭവങ്ങളിലും കുടിയിറക്കപ്പെട്ടവരെയും ബന്ധുക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളെയും അദ്ദേഹം നേരില്‍ കണ്ട് ആശ്വസിപ്പിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി അക്രമം രൂക്ഷമായി ബാധിച്ച ചുരാചന്ദ്പൂരിലും രാഹുല്‍ ഗാന്ധി എത്തും.

Related articles

See all
Popular News

‘ഇതൊരു രാഷ്ട്രീയ പുസ്തകമല്ല, വ്യക്തിപരമായ ഓർമക്കുറിപ്പ്’; ബിജെപി ആരോപണത്തിന് മറുപടിയുമായി...

Popular News

'റാലിക്കൊപ്പം ഷോപ്പിങ്ങും ആകാം'; ഡൽഹിയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കാൻ ആഹ്വാനവുമായി...

Popular News

ജനാധിപത്യം സംരക്ഷിക്കാൻ 'ജനകീയ കുറ്റവിചാരണ'; ഇന്ത്യ സഖ്യത്തിന്റെ രണ്ടാംഘട്ട പ്രതിഷേധത്തിന്...

Popular News

"വോട്ടവകാശം ജീവിക്കാനുള്ള അവകാശം"; ഡൽഹിയിലെ എസ്.ഐ.ആർ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനവുമായി ര...

Save your stories

Sign in