Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രിയ നേതാവിന് വരച്ച ചിത്രം സമ്മാനിച്ച് ഫാത്തിമ ലുലു ; ചേർത്തുനിർത്തി നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

പ്രിയ നേതാവിന് വരച്ച ചിത്രം സമ്മാനിച്ച് ഫാത്തിമ ലുലു ; ചേർത്തുനിർത്തി നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി
  കൂടരഞ്ഞി:  തന്‍റെ പ്രിയപ്പെട്ട നേതാവിനെ അടുത്തുകണ്ടതിന്റെ ആവേശത്തിലായിരുന്നു ചിത്രകാരി ആറാംക്ലാസുകാരി ഫാത്തിമ ലുലു. പിതാവ് അബ്ദുൽ റഷീദ് അൽകാസിമിക്കൊപ്പം  കൂടരഞ്ഞിയിലെ സമ്മേളന വേദിയിലെത്തിയ ലുലു രാഹുല്‍ ഗാന്ധിക്ക് താന്‍ വരച്ച ചിത്രവും സമ്മാനിച്ചു. ‘‘മോളേ, ഇത്രയും കുഞ്ഞായ നീ എന്റെ ചിത്രം ഒറ്റയ്ക്കു വരച്ചതാണോ?’’എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. അതെയെന്ന ഉത്തരം കേട്ടപ്പോൾ ലുലുവിനെ ചേർത്തുനിർത്തി അദ്ദേഹം നന്ദി പറഞ്ഞു. ചിത്രം വാങ്ങിയതിനുശേഷം ആശംസകളുമറിയിച്ചതിനുശേഷമാണ് അദ്ദേഹം മടങ്ങിയത്. രാഹുൽ ഗാന്ധി വേദിയിലെത്തിയപ്പോൾ ലുലു, താൻ വരച്ച രാഹുലിന്റെ ചിത്രം ഉയർത്തിക്കാണിച്ചു. അതുകണ്ട് അദ്ദേഹം പുഞ്ചിരിക്കുകയും ചെയ്തു. പ്രസംഗം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോഴാണ് ഫാത്തിമ ലുലുവിന്റെ അടുത്തെത്തിയ അദ്ദേഹം ചിത്രം ഏറ്റുവാങ്ങിയത്. തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിലെ അധ്യാപകനായ റഷീദിന്റെയും സൽമയുടെയും മകളാണ് ഫാത്തിമ ലുലു.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Save your stories

Sign in